റേഷൻ കാർഡുകൾ ബി.പി.എല്ലിലേക്ക് മാറ്റാൻ വീണ്ടും അവസരം; ആവശ്യമായ രേഖകൾ ഇവ

Share our post

നിലവിലുള്ള റേഷൻകാർഡ് മുൻഗണന വിഭാഗത്തിലേക്ക് മാറ്റാനുള്ള അപേക്ഷകൾ സമർപ്പിക്കാൻ വീണ്ടും അവസരം വരുന്നു.

അക്ഷയ കേന്ദ്രം വഴി 10.10.2023 മുതൽ 20.10.2023 വരെയാവും സമയപരിധി. എല്ലാ അംഗങ്ങളുടെയും ആധാർ റേഷൻകാർഡിൽ ലിങ്ക് ചെയ്തവരുടെ അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളു.

താഴെ പറയുന്ന അയോഗ്യതാ മാനദണ്ഡങ്ങൾ ഉള്ളവർ അപേക്ഷിക്കേണ്ടതില്ല

1. കാർഡിലെ ഏതെങ്കിലും അംഗം:-

a.സർക്കാർ/പൊതുമേഖല ജീവനക്കാരൻ

b. ആദായ നികുതി ദായകൻ

c. സർവീസ് പെൻഷണർ

d. 1000+ ചതുരശ്ര അടി വീട് ഉടമ

e. നാലോ അധികമോ ചക്ര വാഹന (സ്വയം ഓടിക്കുന്ന ഒരു ടാക്സി ഒഴിച്ച് ) ഉടമ

f. പ്രൊഫഷണൽസ് (ഡോക്ടർ, എഞ്ചിനീയർ, അഡ്വക്കറ്റ്, ഐ.റ്റി, നഴ്സ്, CA ..etc)

2. കാർഡിലെ എല്ലാ അംഗങ്ങൾക്കും കൂടി

a. ഒരേക്കർ സ്ഥലം (ST വിഭാഗം ഒഴികെ)

b. 25000 രൂപ പ്രതിമാസ വരുമാനം (NRI യുടെത് ഉൾപ്പെടെ)

മേൽ അയോഗ്യതകൾ ഇല്ലാത്ത കുടുംബങ്ങളിൽ താഴെ പറയുന്ന വിഭാഗങ്ങൾ മാർക്ക് അടിസ്ഥാനമില്ലാതെ മുൻഗണനക്ക് അർഹർ ആണ്.

a. ആശ്രയ പദ്ധതി

b. ആദിവാസി

c. കാൻസർ,ഡയാലിസിസ്, അവയവമാറ്റം, HIV, വികലാംഗർ, ഓട്ടിസം, ലെപ്രസി ,100% തളർച്ച രോഗികൾ

d. നിരാലംബയായ സ്ത്രീ (വിധവ,അവിവാഹിത,ഡൈവോർസ്) കുടുംബനാഥ ആണെങ്കിൽ (പ്രായപൂർത്തിയായ പുരുഷൻമാർ കാർഡിൽ പാടില്ല)

ഇവ കഴിഞ്ഞ് മാർക്ക് അടിസ്ഥാനത്തിൽ മുൻഗണന അനുവദിക്കും.

മാർക്ക് ഘടകങ്ങൾ :-

1. 2009 ലെ BPL സർവേ പട്ടിക അംഗം/BPL അർഹതയുള്ളവർ

2. ഹൃദ്രോഗം

3. മുതിർന്ന പൗരൻമാർ

4. തൊഴിൽ

5 .പട്ടികജാതി

6. വീട് /സ്ഥലം ഇല്ലാത്തവർ

7. വീടിൻ്റെ അവസ്ഥ

8. സർക്കാർ ഭവന പദ്ധതി അംഗം ( ലക്ഷം വീട്, IAY, LIFE തുടങ്ങിയവ:)
.മലബാർ ലൈവ്.
9. വൈദ്യുതി, കുടിവെള്ളം, കക്കൂസ് ഇവ ഇല്ലാത്തത്

അവശത ഘടകങ്ങൾ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങൾ/ രേഖകൾ അപേക്ഷക്ക് ഒപ്പം സമർപ്പിക്കേണ്ടതാണ്.

ആവശ്യമായ രേഖകൾ:

* വരുമാന സർട്ടിഫിക്കറ്റ്

* ആശ്രയ വിഭാഗം:

ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി നൽകുന്ന സാക്ഷ്യപത്രം

* ഡയാലിസിസ് ഉൾപ്പെടെ ഗുരുതര മാരക രോഗങ്ങൾ ഉള്ളവർ :

ചികിത്സാ രേഖകളുടെ പകർപ്പുകൾ

* പട്ടിക ജാതി /വർഗ്ഗം :

തഹസിൽദാർ നൽകുന്ന ജാതി സർട്ടിഫിക്കറ്റ്

* ഗൃഹനാഥ വിധവയാണെങ്കിൽ :

വില്ലേജ് ഓഫീസർ നൽകുന്ന നോൺ റീമാര്യേജ് സർട്ടിഫിക്കറ്റ് ,നിലവിലെ പെൻഷൻ രേഖകൾ etc.

* സ്വന്തമായി സ്ഥലം ഇല്ലാത്തവർ :

വില്ലേജ് ഓഫീസർ നൽകുന്ന ഭൂരഹിത സർട്ടിഫിക്കറ്റ്

* 2009 ലെ BPL പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്ത എന്നാൽ ബി.പി.എൽ. പട്ടികയിൽ ഉൾപ്പെടാൻ അർഹത ഉള്ളവർ :

ഗ്രാമപഞ്ചായത്ത് സെക്രട്ടറി നൽകുന്ന സാക്ഷ്യപത്രം

* ഏതെങ്കിലും ഭവന പദ്ധതി പ്രകാരം വീട് ലഭിച്ചിട്ടുണ്ടെങ്കിൽ :

വീട് നൽകിയ വകുപ്പിൽ നിന്നുള്ള സാക്ഷ്യപത്രം

* റേഷൻ കാർഡിൽ നൽകിയിട്ടുള്ള കെട്ടിട വിസ്തീർണത്തിൽ കുറവ് വന്നിട്ടുണ്ടെങ്കിൽ :

പഞ്ചായത്ത് സെക്രട്ടറി നൽകുന്ന വീടിന്റെ വിസ്തീർണം കാണിക്കുന്ന സാക്ഷ്യപത്രം

* 2009 ലെ ബിപിഎൽ ലിസ്റ്റിൽ ഉൾപ്പെട്ട കുടുംബം ആണെങ്കിൽ :

പഞ്ചായത്ത് സെക്രട്ടറി ഒപ്പിട്ട സാക്ഷ്യപത്രം

* സ്വന്തമായി വീടില്ലെങ്കിൽ :

പഞ്ചായത്ത് സെക്രട്ടറിയുടെ ഭവന രഹിത സാക്ഷ്യപത്രം

* ഭിന്നശേഷി ഉള്ളവർ:

ഭിന്നശേഷി തെളിയിക്കുന്ന മെഡിക്കൽ/ഡിസബിലിറ്റി സർട്ടിഫിക്കറ്റ്


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!