പ്ലസ് വൺ : മൂന്നാം സപ്ലിമെന്ററി ഘട്ടത്തിൽ 6736 പേർക്ക് പ്രവേശനം; 19,003 സീറ്റുകൾ ഒഴിവ്
തിരുവനന്തപുരം : പ്ലസ് വൺ മൂന്നാം സപ്ലിമെന്ററി ഘട്ടത്തിൽ 6736 പേർക്കുകൂടി പ്രവേശനം നൽകി. 12,487 അപേക്ഷകളിൽ സാധുവായ 11,849 എണ്ണമാണ് പരിഗണിച്ചത്. അലോട്ട്‌മെന്റിനുശേഷവും 19,003 സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. ലഭിച്ചവർക്ക് ചൊവ്വ വൈകിട്ട് നാലുവരെ പ്രവേശനം നേടാം. വിവരങ്ങൾ www.admission.dge.kerala.gov.in വെബ്സൈറ്റിൽ ലഭ്യമാണ്. തുടർ അലോട്ട്മെന്റ് വിശദാംശങ്ങൾ ബുധനാഴ്‌ച വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. അൺ എയ്‌ഡഡ് സ്‌കൂളുകളിൽ പുതുക്കിയ ഷെഡ്യൂൾ അനുസരിച്ച് 18 വൈകിട്ട് നാലുവരെ പ്രവേശനം നേടാം.
