വീട് വാടകക്ക് എടുത്ത് ലഹരി വിൽപന; ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ
എറണാകുളം: എറണാകുളം വടക്കൻപാവൂരിൽ വീട് വാടകയ്ക്ക് എടുത്ത് ലഹരിവില്പന നടത്തിയ ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ.
20 കിലോ കഞ്ചാവാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. 6 മാസം മുമ്പാണ് കുട്ടികളടക്കമുള്ള കുടുംബം ഇവിടെ വാടകയ്ക്ക് താമസിക്കാൻ എത്തിയത്.
വൈപ്പിൻ നായരമ്പലം സ്വദേശി ജോസ്, ഇയാളുടെ ഭാര്യ ജയ, സുഹൃത്ത് കളമശ്ശേരി സ്വദേശി ജഗൻ എന്നിവരാണ് പിടിയിലായത്.
