കണ്ണൂരിൽ ലോറി ഡ്രൈവറെ വെട്ടിക്കൊന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
കണ്ണൂർ: കണ്ണൂരിൽ ലോറി ഡ്രൈവറെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പള്ളിപ്പറമ്പ് കോടിപൊയിലിലെ പി. റാഫിയെ (34)യാണ് ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ പി.എ. ബിനു മോഹനും സംഘവും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം കോഴിക്കോട് കുറ്റ്യാടി കാക്കാട്ടേരി പാതിരാപറ്റയിലെ കിലിയാമ്മൽ പി. അൽത്താഫ് (36), കതിരൂർ സ്വദേശിയും കാഞ്ഞങ്ങാട് സബ് ജയിൽ റോഡിൽ തോയമ്മലിൽ ക്വാട്ടേർസിൽ താമസക്കാരനുമായ കെ. ഷബീർ (36) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
തിങ്കളാഴ്ച പുലർച്ചെ മൂന്നര മണിയോടെയാണ് കണ്ണൂർ മാർക്കറ്റിൽ ലോഡുമായെത്തി ലോറിയിൽ ഉറങ്ങുകയായിരുന്ന കണിച്ചാർ പൂളക്കുറ്റിയിലെ വി.ഡി. ജിന്റോയെ (39) കവർച്ചക്കിടെ സംഘം വെട്ടി കൊലപ്പെടുത്തിയത്.
