ജനറല്‍ നഴ്സിങ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു

Share our post

ആരോഗ്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നഴ്സിങ് സ്‌കൂളുകളില്‍ 2023-24 വര്‍ഷത്തെ ജനറല്‍ നഴ്സിങ് കോഴ്സുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങള്‍ എടുത്ത് പ്ലസ്ടു തത്തുല്യ പരീക്ഷ 40 ശതമാനം മാര്‍ക്കോടുകൂടി പാസായ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം. എസ്. സി/എസ്. ടി വിഭാഗക്കാര്‍ക്ക് പാസ് മാര്‍ക്ക് മതി.

സയന്‍സ് വിഷയം പഠിച്ചവരുടെ അഭാവത്തില്‍ മറ്റു വിഷയങ്ങളില്‍ പ്ലസ്ടു പാസായവരുടെ അപേക്ഷ പരിഗണിക്കും. അപേക്ഷാ ഫോമും പ്രോസ്പെക്ടസും ആരോഗ്യ വകുപ്പ് ഡയറക്ടറുടെ വെബ്സൈറ്റില്‍ (www.dhskerala.gov.in) ലഭിക്കും.

പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് 75 രൂപയും മറ്റുള്ള വിഭാഗത്തിന് 250 രൂപയുമാണ് അപേക്ഷാ ഫീസ്. തുക 0210-80-800-88 എന്ന ശീര്‍ഷകത്തില്‍ ട്രഷറിയില്‍ അടച്ച് ചെലാന്‍ സഹിതം പൂരിപ്പിച്ച അപേക്ഷ ജൂലൈ 20ന് വൈകിട്ട് അഞ്ച് മണിക്കകം നഴ്സിങ് സ്‌കൂള്‍ പ്രിന്‍സിപ്പലിന് സമര്‍പ്പിക്കണം.വിലാസം : പ്രിൻസിപ്പൽ, ഗവ. നേഴ്സിങ് സ്കൂൾ, പള്ളിക്കുന്ന് പി ഒ.670004 ഫോണ്‍: 0497 2705158. ഇ മെയിൽ : principalgnsknr@gmail.com


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!