റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് അഞ്ചു വയസ്സുകാരിക്ക് ദാരുണാന്ത്യം

Share our post

മണ്ണാര്‍ക്കാട്: പാലക്കാട് മണ്ണാര്‍ക്കാട്ട് റോഡ് മുറിച്ചു കടക്കുന്നതിനിടെ കാര്‍ ഇടിച്ച് അഞ്ചുവയസ്സുകാരിക്ക് ദാരുണാന്ത്യം.

കടുങ്കണ്ടത്തില്‍ നിഷാദിന്റെ മകള്‍ ഫാത്തിമ നഹ്‌ലയാണ് മരിച്ചത്. കണ്ടമംഗലം അരിയൂര്‍ റോഡിലാണ് അപകടം നടന്നത്.

വെള്ളിയാഴ്ച വൈകിട്ട് മൂന്നുമണിയോടെ ആയിരുന്നു സംഭവം. ഉമ്മയ്‌ക്കൊപ്പം നടന്നുവരുന്നതിനിടെയാണ് ഫാത്തിമയെ കാര്‍ ഇടിച്ചത്. ഉടന്‍തന്നെ കുട്ടിയെ സമീപത്തെ ആസ്പത്രിയില്‍ എത്തിച്ചു. എന്നാല്‍ അവിടെ എത്തിയ ഉടന്‍ കുട്ടി മരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!