ആലപ്പുഴയില്‍ പോലീസ് ജീപ്പിടിച്ച് രണ്ട്‌ യുവാക്കള്‍ മരിച്ചു; അപകടം പുലര്‍ച്ചെ

Share our post

ആലപ്പുഴ: തലവടിയില്‍ പോലീസ് ജീപ്പിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട്‌ യുവാക്കള്‍ മരിച്ചു. കോട്ടയം കുമരകം സ്വദേശികളായ ജസ്റ്റിന്‍, അലക്‌സ് എന്നിവരാണ് മരിച്ചത്. ഡി.സി.ആര്‍.ബി. ഡിവൈ.എസി.പിയുടെ ജീപ്പാണ് ഇടിച്ചത്.

നിയന്ത്രണം വിട്ട ജീപ്പ് സമീപത്തെ വീട്ടിലേക്ക് ഇടിച്ചുകയറി മതില്‍ തകര്‍ത്തു. ഡ്രൈവര്‍ മാത്രമായിരുന്നു ജീപ്പിലുണ്ടായിരുന്നതെന്ന് പോലീസ് അറിയിച്ചു.

ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയോടെ തെക്കനാര്യാട് തലവടി ക്ഷേത്രത്തിന് തെക്ക് വശമായിരുന്നു അപകടം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!