ട്രെയിൻ തട്ടി മരിച്ചയാളുടെ തല നായ കടിച്ചെടുത്ത് വീടിന് മുന്നിൽ കൊണ്ടിട്ടു; ശരീരഭാഗങ്ങള്‍ പാളത്തില്‍

Share our post

ട്രെയിൻ തട്ടി മരിച്ചയാളുടെ തല നായ കടിച്ച് വീടിന് മുമ്പിൽ കൊണ്ടുവെച്ചു. ഹരിപ്പാട് കാഞ്ഞൂർ അമ്പലത്തിന് സമീപത്ത് ട്രെയിൻ തട്ടി മരിച്ചയാളുടെ തലയാണ് നായ കടിച്ചത്. ബാക്കി ശരീരം റെയിൽവേ ട്രാക്കിൽ നിന്ന് കണ്ടെത്തി. നായ തല കടിച്ചെടുത്ത് കൊണ്ടുപോകുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാത്രി ട്രെയിൻ തട്ടി മരിച്ചയാളുടെ തലയാണ് തെരുവ് നായ്ക്കൾ കടിച്ചെടുത്ത് തൊട്ടടുത്തുള്ള വീടിന് സമീപത്ത് കൊണ്ടുവെച്ചത്. ഇദ്ദേഹത്തിന്റെ ശരീരത്തിന്റെ ബാക്കി ഭാഗങ്ങൾ റെയിൽവേ ട്രാക്കിൽ നിന്ന് കണ്ടെത്തി.
ഇലവൻകുളങ്ങര കിഴക്ക് റെയിൽവേ ലൈനിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ഹരിപ്പാട് കാഞ്ഞൂർ അമ്പലത്തിന് സമീപത്തുള്ള വീടിന് മുറ്റത്താണ് നായ്ക്കൾ തല കൊണ്ടുവെച്ചത്. കരിയിലക്കുളങ്ങര പോലീസും ഹരിപ്പാട് പോലീസും സംഭവം അന്വേഷിക്കുന്നുണ്ട്.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!