വാഹനാപകടത്തില്‍ പരിക്കേറ്റ വനിതാ പോലീസ് ഉദ്യോഗസ്ഥ അന്തരിച്ചു
        സ്‌കൂട്ടറില്‍ കാറിടിച്ച് ഗുരുതര പരിക്കറ്റേ് ചികിത്സയില്‍ കഴിഞ്ഞ വനിതാ പോലീസ് ഉദ്യോഗസ്ഥ അന്തരിച്ചു. പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പന്തളം കുളനട തണങ്ങാട്ടില്‍ വീട്ടില്‍ സിന്‍സി പി.അസീസ് (35) ആണ് മരിച്ചത്. ദിശ തെറ്റിച്ച് അമിതവേഗത്തിലെത്തിയ കാറാണ് സിന്‍സിയുടെ സ്‌കൂട്ടര്‍ ഇടിച്ചു തെറിപ്പിച്ചത്. പന്തളം-ആറന്മുള റോഡില്‍ കുറിയാനപ്പള്ളിയില്‍ ആയിരുന്നു അപകടം.
