അരിക്ക് വില കൂടും, ജി.എസ്.ടി നാളെ മുതല്‍ പ്രാബല്യത്തിൽ

തിരുവനന്തപുരം: അരി ഉള്‍പ്പെടെയുള്ള ധാന്യവര്‍ഗങ്ങളുടെ വില്‍പനയ്ക്ക് ജി.എസ്.ടി ചുമത്താനുള്ള തീരുമാനം തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. തൈരിനും മോരിനും നാളെ മുതല്‍ ജി.എസ്.ടി ബാധകമായിരിക്കും.
അതേസമയം, ഏതെല്ലാം ഭക്ഷ്യവസ്തുക്കള്‍ക്ക് ഇത് ബാധകമാകുമെന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുകയാണ്. വ്യാപാരികള്‍ സംശയം ഉന്നയിച്ചതിന് പിന്നാലെ ഇക്കാര്യത്തില്‍ വ്യക്തത തേടി സംസ്ഥാനം ജി.എസ്.ടി വകുപ്പിന് കത്തയച്ചു. ഇക്കാര്യത്തില്‍ വൈകീട്ടോടെ മറുപടി കിട്ടുമെന്ന് ധനകാര്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.