പേരാവൂരിൽ ഹൈടെക്ക് ലോൺട്രി പ്രവർത്തനം തുടങ്ങി
പേരാവൂർ: തലശേരി റോഡിൽ പോലീസ് സ്റ്റേഷന് സമീപം ഹൈടെക്ക് ലോൺട്രി പ്രവർത്തനം തുടങ്ങി. ഡോ.വി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എം.ശൈലജ ടീച്ചർ അധ്യക്ഷത വഹിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ്. പ്രസിഡന്റ് കെ.കെ. രാമചന്ദ്രൻ, യുണൈറ്റഡ് മർച്ചന്റ്‌സ് ചേമ്പർ ജില്ലാ വൈസ്.പ്രസിഡന്റ് കെ.എം. ബഷീർ, വ്യാപാരി വ്യവസായി സമിതി ഏരിയാ പ്രസിഡന്റ് പി.വി. ദിനേശ്ബാബു, ഷബി നന്ത്യത്ത്, വി.കെ. രാധാകൃഷ്ണൻ, ബെസ്റ്റി ജോസഫ്, രാജീവൻ പാലോറാൻ തുടങ്ങിയവർ സംബന്ധിച്ചു.
സ്റ്റീം പ്രെസ്സിങ്ങ്, ഡ്രൈ ക്ലീനിങ്ങ്, വാഷിങ്ങ്, സ്റ്റാർച്ചിങ്ങ്, അയണിങ്ങ്, തയ്യൽ വർക്കുകൾ എന്നിവ ലഭ്യമാണ്. ഹോം ഡെലിവറി സൗകര്യവുമുണ്ട്.
