കെൽട്രോണിൽ മാധ്യമ പഠനത്തിന് അപേക്ഷ ക്ഷണിച്ചു

Share our post

കോഴിക്കോട് : കെൽട്രോൺ ഡിജിറ്റൽ മീഡിയ, ടെലിവിഷൻ ജേണലിസം, മൊബൈൽ ജേണലിസം കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് യോഗ്യത. ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 30 വയസ്. തിരുവനന്തപുരം, കോഴിക്കോട് കെൽട്രോൺ നോളേജ് സെന്ററുകളിലാണ് പരിശീലനം. ജൂലൈ 15 വരെ അപേക്ഷിക്കാം. വിലാസം: കെൽട്രോൺ നോളജ് സെന്റർ, രണ്ടാം നില, ചെമ്പിക്കളം ബിൽഡിങ്, ബേക്കറി ജംഗ്ഷൻ, വഴുതക്കാട്, തിരുവനന്തപുരം, 695 014. കെൽട്രോൺ നോളജ് സെന്റർ, മൂന്നാം നില, അംബേദ്കർ ബിൽഡിങ്, റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡ്, കോഴിക്കോട്. 673 002. അപേക്ഷാ ഫോമിനും മറ്റ് വിവരങ്ങൾക്കും ഫോൺ: 954495 8182.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!