വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവാവ് അറസ്റ്റിൽ

Share our post

ചിങ്ങവനം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധിയാളുകളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവാവിനെ ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തു. വടവാതൂര്‍, കളത്തിപ്പടി, പാറയ്ക്കല്‍ പി.ബി. അജയ് (27) ആണ് ചിങ്ങവനം പൊലീസ് കസ്റ്റഡിയിലായത്.

വിവിധ പൊലീസ് സ്‌റ്റേഷന്‍ പരിധികളില്‍ നിന്നും പലരില്‍ നിന്നുമായി ഒന്നര ലക്ഷ രൂപ വീതമാണ് തട്ടിയെടുത്തത്. മാള്‍ട്ടയിലെ റിസോര്‍ട്ടില്‍ ഡ്രൈവര്‍ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. കുഴിമറ്റം സ്വദേശിയില്‍ നിന്നും 2021 ഒക്ടോബറില്‍ ഒന്നര ലക്ഷം രൂപ വാങ്ങിയ കേസിലാണ് ചിങ്ങവനം പൊലീസ് കേസെടുത്തത്.

ജില്ലയില്‍ മറ്റ് രണ്ടു പേരില്‍ നിന്നും സമാന രീതിയില്‍ തട്ടിപ്പ് നടത്തിയിരുന്നു. എറണാകുളം, കടവന്ത്രയില്‍ മറ്റൊരു കേസില്‍ അറസ്റ്റിലായ പ്രതിയെ ചിങ്ങവനം പൊലീസ് കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!