രണ്ട് വയസ്സുകാരി തൊട്ടിലിൽ മരിച്ച നിലയിൽ

Share our post

കൊല്ലം : രണ്ടു വയസുകാരി തൊട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തി. കുമ്മിൾ പഞ്ചായത്തിലെ മങ്കാട് നിലമേൽ ചാവരുകുന്ന് പാറക്കെട്ടിൽ വീട്ടിൽ റിയാസിൻ്റേയും ബീമയുടേയും ഏകമകൾ ഫാത്തിമ തഹ്‌സീനയാണ് മരിച്ചത്.

ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക് ഭക്ഷണം നൽകിയ ശേഷം കുട്ടിയെ ഉറങ്ങാൻ തൊട്ടിലിൽ കിടത്തിയിരുന്നു. മൂന്ന് മണിയോടെ നോക്കുമ്പോൾ അനക്കമില്ലായിരുന്നു. ഉടൻ കടയ്‌ക്കൽ താലൂക്ക് ആശുപത്രി പ്രവേശിപ്പിച്ചെങ്കിലും പരിശോധനയിൽ കുഞ്ഞ് മരിച്ചതായി കണ്ടെത്തി. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. പോസ്റ്റുമോർട്ടം ബുധനാഴ്‌ച തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!