കണ്ണവം പറമ്പുക്കാവിൽ 200 ലിറ്റർ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു
കണ്ണവം : പറമ്പുക്കാവിൽ ചാരായം വാറ്റുന്നതിനായി തയ്യാറാക്കി വെച്ച 200 ലിറ്റർ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ കണ്ണവം റിസർവ് വനത്തിനരികിൽ നടത്തിയ പരിശോധനയിലാണ് വാഷ് കണ്ടെടുത്തത്.
കൂത്തുപറമ്പ് എക്സൈസ് സർക്കിൾ പ്രിവൻ്റീവ് ഓഫീസർ കെ.വി. റാഫി, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് പി. അജേഷ്, സിവിൽ എക്സൈസ് ഓഫീസർ സി. ജിജീഷ്, എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്.
