ഇരിട്ടിയിൽ മയക്കുമരുന്നുമായി മൂന്നുപേർ അറസ്റ്റിൽ
ഇരിട്ടി : ലക്ഷങ്ങൾ വിലയുള്ള 7.25 ഗ്രാം എം.ഡി.എം.എ.യുമായി കൂട്ടുപുഴയിൽ
യുവാക്കൾ അറസ്റ്റിൽ. പോലീസിൻ്റെ വാഹനപരിശോധനയ്ക്കിടെയാണ് എം.ഡി.എം.എ.യുമായി മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച പുലർച്ചെയാണ് സംഭവം.
പാവന്നൂർകടവ് സ്വദേശി പുതിയപുരയിൽ മുഹമ്മദ് കുഞ്ഞി (28), കമ്പിൽ സ്വദേശികളായ എ.ടി. ഹൗസിൽ ശാമിൽ (23), കെ.വി ഹൗസിൽ ഹാനി അക്താഷ് (28) എന്നിവരെയാണ് ഇരിട്ടി സി.ഐ കെ.ജെ. ബിനോയി, എസ്.ഐ പി.വി. ബേബി, റൂറൽ എസ്.പി.യുടെ ലഹരി വിരുദ്ധ സ്ക്വാഡ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു.