മാനന്തേരി പോതിയോട്ടം കാട്ടിൽ ദേവസ്ഥാനം പ്രതിഷ്ഠാ ഉത്സവം 30-ന്
കൂത്തുപറമ്പ് : മാനന്തേരി അങ്ങാടിപ്പൊയിൽ പോതിയോട്ടം കാട്ടിൽ ദേവസ്ഥാനം മൂന്നാം വാർഷിക പ്രതിഷ്ഠാ ഉത്സവം 30-ന് ഇടവലത്ത് പുടയൂർ മനക്കൽ കുബേരൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ നടക്കും. പതിവ് പൂജകൾക്ക് പുറമെ, മഹാഗണപതി ഹോമം, മഹാമൃത്യുഞ്ജയ ഹോമം, ലളിതാസഹസ്രനാമാർച്ചന, നവകം എന്നിവ നടക്കും. രാവിലെ 11.30-ന് വികാസ് നരോൻ ആധ്യാത്മിക പ്രഭാഷണം നടത്തും. എസ്.എസ്.എൽ.സി., പ്ലസ്ടു ഉന്നതവിജയം നേടിയവരെ ചടങ്ങിൽ ആദരിക്കും. അന്നദാനം ഉണ്ടാകും.