വേങ്ങാട് ഉറൂസെ ഉപ്പാവ ജൂലൈ 21 മുതൽ
കൂത്തുപറമ്പ് : ഹസ്‌റത് ഷെയ്ഖ് അബ്ദുല്ല ഷാഹ് കാദിരി അൽ കദീരി ഉപ്പാവ കല്ലായിയുടെ പേരിലുള്ള പതിനാലാമത് ഉറൂസെ ഉപ്പാവ ജൂലൈ 21 മുതൽ 24 വരെ ഉറൂസെ വേങ്ങാട് ശരീഫിൽ നടക്കും. സംഘാടക സമിതി യോഗത്തിൽ ജാനഷീനെ ഉപ്പാവ മസീഹ സത്താർ ഷാഹ് കാദിരി അദ്ധ്യക്ഷത വഹിച്ചു. മഷൂദ് വയനാട്, ഹൈദ്രൂസ് വേങ്ങര, മുഹമ്മദലി കോഴിക്കോട്, ഫാറൂക്ക് വടകര, എസ്.എ. അലി കാസർകോട്, ഉബൈദ് മാഹി,b ശുകൂർ വേങ്ങാട്, മജീദ് നാദാപുരം, കെ.പി. അസീസ് ഹാജി കൂത്തുപറമ്പ്, ഇബ്രാഹിം ഹാജി, ഹാഷിം വേങ്ങാട്, ഹാരിസ് കാസർകോട് തുടങ്ങിയവർ സംസാരിച്ചു. സി.കെ. മുറത് ബാംഗ്ലൂർ , സി.കെ. കഹബ് ബാംഗ്ലൂർ, നദീം കാദിരി എന്നിവരെ രക്ഷാധികാരികളായും, എ.ടി.അബ്ദുൽ അസീസ് ഹാജിയെ ചെയർമാനായും, പി.വി. റഹൂഫിനെ കൺവീനർ ആയും തിരഞ്ഞെടുത്തു.