കോളയാട് പഞ്ചായത്ത് ‘വാതിൽപടി സേവനം’ പരിശീലനം

കോളയാട് : ”വാതിൽപടി സേവനം” പദ്ധതിയുടെ പഞ്ചായത്ത് തല പരിശീലനം നടത്തി. വൈസ് പ്രസിഡന്റ് കെ.ഇ. സുധീഷ്കുമാർ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാന്മാർ, വാർഡ് മെമ്പർമാർ, അക്കൗണ്ടന്റ് വിപിനേഷ് എന്നിവർ സംബന്ധിച്ചു. സന്നദ്ധ വളണ്ടിയർമാർ, വാർഡ് തല കമ്മിറ്റി അംഗങ്ങൾ എന്നിവർക്കാണ് പരിശീലനം നല്കിയത്.