കണ്ണവത്ത് സ്കൂൾ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം: പോലീസ് അന്വേഷണം ഊർജിതമാക്കി
ചിറ്റാരിപ്പറമ്പ്: സ്കൂൾവിദ്യാർഥിയെ വാനിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന പരാതിയിൽ കണ്ണവം പോലീസ് അന്വേഷണം തുടങ്ങി. തിങ്കളാഴ്ച വൈകിട്ട് സ്കൂൾ വിട്ട് വീട്ടിലേക്ക് നടന്ന് പോകവെ എൽ.പി. സ്കൂൾ വിദ്യാർഥിയെ പതിനഞ്ചാം മൈലിൽ വെച്ച് വാനിൽ വന്നവർ നിർബന്ധിച്ച് ചോക്കോബാർ നൽകാൻ ശ്രമിച്ചതായാണ് പരാതി. പേടിച്ച വിദ്യാർഥി സ്കൂൾ ബാഗ് ഉപേക്ഷിച്ച് അടുത്തുള്ള വീട്ടിനടുത്തേക്ക് ഓടിയതായി പരാതിയിൽ പറയുന്നു. കണ്ണവം പോലിസ് സംഭവസ്ഥലത്ത് പരിശോധന നടത്തി.
