യോഗ പരിശീലനവുമായി കേളകം സെയ്ൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ

കേളകം : സ്കൂളിലെ മുഴുവൻ കുട്ടികളെയും യോഗ പരിശീലിപ്പിക്കുകയാണ് കേളകം സെയ്ൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ. ആദ്യഘട്ടത്തിൽ പത്താംക്ലാസിലെയും രണ്ടാംഘട്ടത്തിൽ എട്ടാംക്ലാസിലെയും വിദ്യാർഥികളെ പരിശീലിപ്പിച്ചു. ഇപ്പോൾ ഒൻപതാം ക്ലാസിലാണ് പരിശീലനം. രാവിലെ 8.30 മുതൽ 9.30 വരെ ധനേഷ് എടക്കാനമാണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത്. പ്രഥമാധ്യാപകൻ എം.വി.മാത്യു, വിപിൻ ആന്റണി എന്നിവരാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.