കുടിയൊഴിപ്പിക്കപ്പെട്ട വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകുന്നു

Share our post

തളിപ്പറമ്പ് : ദേശീയപാതാ വികസനത്തിന് വ്യാപാരസ്ഥാപനവും സ്ഥലവുമേറ്റെടുത്തതിനെതുടർന്ന് കുടിയൊഴിപ്പിക്കപ്പെട്ട വ്യാപാരികൾക്കുള്ള നഷ്ടപരിഹാരം നൽകുന്നു. പയ്യന്നൂർ, തളിപ്പറമ്പ്, കണ്ണൂർ താലൂക്കുകളിൽ കല്യാശ്ശേരി, പാപ്പിനിശ്ശേരി, കുഞ്ഞിമംഗലം, ചെറുതാഴം, കടന്നപ്പള്ളി, കരിവെള്ളൂർ, വെള്ളൂർ, പരിയാരം, തളിപ്പറമ്പ്, മോറാഴ വില്ലേജുകളിൽപ്പെട്ടവർക്കാണിത്. തളിപ്പറമ്പ് മിനി സിവിൽസ്റ്റേഷനിലെ ദേശീയപാത സ്ഥലമേറ്റെടുപ്പ് ഡെപ്യൂട്ടി കളക്ടറുടെ ഓഫീസിൽനിന്നാണ് തുക വിതരണം ചെയ്യുന്നത്.

അർഹരായവർ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം, പാൻകാർഡ്, ആധാർകാർഡ് ബാങ്ക് പാസ് ബുക്ക്, എന്നിവയുടെ പകർപ്പ് സഹിതം അപേക്ഷ നൽകണം. തളിപ്പറമ്പ് ദേശീയപാത സ്ഥലമെടുപ്പ് ഓഫീസിൽ ജൂൺ 28, 29, 30 തീയതികളിൽ ഹാജരായി രേഖകൾ നൽകണം. ഫോൺ: 04602 300043, 202148.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!