യുവതീ യുവാക്കൾക്ക് സംരംഭകത്വ സാധ്യതയൊരുക്കി “ആര്യ” പദ്ധതി
കണ്ണൂർ : കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഭാരതീയ കാർഷിക ഗവേഷണ കൗൺസലിന്റെ സാമ്പത്തിക സഹായത്തോടെ നടത്തി വരുന്ന ‘ആര്യ’ (യുവതി യുവാക്കളെ കാർഷിക മേഖലയിലേക്ക് ആകർഷിക്കുന്നതിനും നിലനിർത്തുന്നതിനും ഉള്ള പദ്ധതി) പദ്ധതിയിൽ ഉൾപ്പെടുത്തി താഴെ പറയുന്ന മേഖലകളിൽ ഓൺലൈൻ പരിശീലനം നൽകുന്നു.
1. കൂൺ കൃഷി
2. തേനീച്ച വളർത്തൽ (ഇന്ത്യൻ തേനീച്ച, ചെറുതേനീച്ച)
3.പഴം, പച്ചക്കറി, സുഗന്ധ വ്യഞ്ജനങ്ങളുടെ സംസ്കരണവും മൂല്യവർധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണവും, മത്സ്യ വിഭവങ്ങൾ വൈവിധ്യവൽക്കരണം.
4.നഴ്സറി പരിപാലനം
കണ്ണൂർ ജില്ലയിലെ 40 വയസ്സിന് താഴെയുള്ള കർഷകർക്ക് മുൻഗണന. പരിശീലന പരിപാടികളിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രവുമായി ബന്ധപ്പെടാം.
വിളിക്കേണ്ട ഫോൺ നമ്പർ- Mob: 8547675124