വൈവിധ്യമാർന്ന 25 പദ്ധതികളുമായി മാട്ടറയിലെ വനിതകൾ

Share our post

മാട്ടറ : കുടുംബശ്രീ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി വൈവിധ്യമാർന്ന പദ്ധതിയുമായി ഉളിക്കൽ പഞ്ചായത്തിലെ മാട്ടറ വാർഡ്‌. ഒരു വർഷത്തെ പദ്ധതികളാണ്‌ മാട്ടറയിലെ സ്‌ത്രീകൾ ഏറ്റെടുക്കുന്നത്‌. ചെറുനാരകത്തോപ്പ്‌ പദ്ധതിയൊരുക്കിയാണ്‌ തുടക്കം. 35 വീതം തൈ നട്ട്‌ രണ്ട്‌ കുഞ്ഞുനാരകത്തോട്ടം ഒരുക്കുന്ന പദ്ധതി ആരംഭിച്ചു.

വാർഡിലെ 175 വീട്ടുപറമ്പുകളിലും നാരകത്തൈ നട്ടു. പ്രവർത്തനം ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ബിനോയ്‌ കുര്യൻ ഉദ്‌ഘാടനം ചെയ്‌തു. ഒരു വർഷം 25 പദ്ധതികളാണ്‌ ഏറ്റെടുക്കുന്നത്‌. കലാ കായിക മേള, കളിമുറ്റം കലാമേള, സ്ത്രീകളുടെ രക്തദാന ക്യാമ്പ്, ജനറൽ, ക്യാൻസർ, നേത്ര രോഗ നിർണയ ക്യാമ്പുകൾ, 50 പേർക്ക്‌ തൊഴിൽ നൽകാൻ പത്ത്‌ സംരംഭം, ഔഷധ, മാതൃകാ പച്ചക്കറി തോട്ടങ്ങളുടെ നിർമാണം, വിപണന മേളകൾ എന്നിവയടങ്ങുന്ന പരിപാടികൾ നടപ്പാക്കും.

നാരകതോപ്പ് പദ്ധതി പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.സി. ഷാജി ഉദ്ഘാടനം ചെയ്തു. സുലോചന ദിനേശ് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ–ഓഡിനേറ്റർ ഡോ. എം. സുർജിത് മുഖ്യാതിഥിയായി. സരുൺ തോമസ്, സി.ഡി.എസ്‌ ചെയർപേഴ്‌സൺ പി. വിജി, വത്സല പുഷ്‌പൻ എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!