റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ച് വ്യാപാരി മരിച്ചു
കതിരൂർ : റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ച് കതിരൂർ അഞ്ചാം മൈലിലെ ആദ്യകാല വ്യാപാരി മരിച്ചു. എരുവട്ടി പൂള ബസാറിലെ ഷൈജു നിവാസിൽ എൻ. ചന്ദ്രനാണ് (73) മരിച്ചത്. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ
കൂത്തുപറമ്പിൽ നിന്നും തലശ്ശേരിയിലേക്ക് പോകുകയായിരുന്ന കാർ ഇടിച്ചാണ് അപകടം.
ഭാര്യ: പവിത്രി, മക്കൾ: ഷൈജു, ഷിംന, ഷൈനി മരുമക്കൾ : സുരേഷ്, ഷംജു ഗോപിനാഥ് (സിംബാവെ ), നിംന
സഹോദരങ്ങൾ: ശ്രീധരൻ, പുരുഷോത്തമൻ, ശശീന്ദ്രൻ, പ്രദീപൻ, വിനോദൻ, സജീഷ് ബാബു, വിജയലക്ഷമി, നളിനി.
