പ്ലസ്ടു പരീക്ഷഫലം പ്രഖ്യാപിച്ചു; വിജയശതമാനം 83.87
തിരുവനന്തപുരം: ഈ വര്‍ഷത്തെ പ്ലസ്ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു. .വിജയശതമാനം 83.87 ശതമാനം. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. ആകെ 2028 സ്‌കൂളുകളിലായി 3,61,901 പേര്‍ പരീക്ഷ എഴുതിയതില്‍ 3,02,865 പേര്‍ ഉന്നത വിയം നേടി.കഴിഞ്ഞ വര്‍ഷം 87.94ആയിരുന്നു വിജയശതമാനം. ജൂലൈ 25 മുതല്‍ സേ പരീക്ഷ നടത്തും.
പരീക്ഷയ്ക്ക് ഫോക്കസ് ഏരിയയും നോണ്‍ ഫോക്കസ് ഏരിയയും നിശ്ചയിച്ചിരുന്നു. 4,22,890 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. ഇത്തവണ ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയിരുന്നു. ഉച്ചയ്ക്ക് 12 മുതൽ ഓൺലൈനായി ഫലം ലഭ്യമാകും.
∙ ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ:
www.results.kite.kerala.gov.in
∙ PRD Live മൊബൈൽ ആപ് വഴിയും ലഭ്യമാണ്.
