ഒൻപത്‌ മാസം പ്രായമായ ആദിവാസി ബാലിക സുമനസ്സുകളുടെ സഹായം തേടുന്നു

Share our post

ഇരിട്ടി : ഒൻപത്‌ മാസം പ്രായമായ ആദിവാസി ബാലിക ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയ്ക്ക് പണം കണ്ടെത്താൻ സഹായം തേടുന്നു. പടിയൂർ പഞ്ചായത്തിലെ ചടച്ചിക്കുണ്ടം ആദിവാസി കോളനിയിലെ രമേശൻ-നിധിന ദമ്പതികളുടെ മകൾ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പെട്ടെന്ന് ഓപ്പറേഷൻ നടത്തേണ്ട സാഹചര്യമാണ്. 

കുട്ടിയുടെ ചികിത്സ സഹായത്തിന് നാട്ടുകാർ കമ്മിറ്റി രൂപീകരിച്ച് ധന സമാഹരണത്തിനുള്ള ശ്രമം ആരംഭിച്ചു. കേരള ഗ്രാമീൺ ബാങ്കിന്റെ പടിയൂർ-കല്യാട് ശാഖയിൽ ബി. ആനന്ദ ബാബു കൺവീനറായും ടി. ലക്ഷ്മണൻ ചെയർമാനായും ചികിത്സ സഹായ കമ്മിറ്റി അക്കൗണ്ട് ആരംഭിച്ചു. അക്കൗണ്ട് നമ്പർ: 40484101041475, IFSC കോഡ്: KLGB0040484, ഫോൺ: 9744158956. 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!