‘എൻ്റെ ഗ്രാമം’ പദ്ധതി: വ്യവസായ യൂണിറ്റിന് അപേക്ഷ ക്ഷണിച്ചു

Share our post

കണ്ണൂർ : പ്രധാനമന്ത്രിയുടെ തൊഴിൽദാന പദ്ധതി (പി.എം.ഇ.ജി.പി), സംസ്ഥാന സർക്കാരിന്റെ ‘എന്റെ ഗ്രാമം’ പദ്ധതി എന്നിവ പ്രകാരം വ്യവസായ യൂണിറ്റുകൾ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പി.എം.ഇ.ജി.പി.യിൽ പുതുതായി ആരംഭിക്കുന്ന യൂണിറ്റുകൾക്ക് 25 മുതൽ 35 ശതമാനം വരെ സബ്‌സിഡി ലഭിക്കും. ഉൽപാദന യൂണിറ്റുകൾക്ക് 50 ലക്ഷം രൂപ വരെയും സർവീസ് യൂണിറ്റുകൾക്ക് 20 ലക്ഷം രൂപ വരെയും പദ്ധതിച്ചെലവ് വരുന്ന സംരംഭങ്ങൾ തുടങ്ങാൻ അപേക്ഷിക്കാം. പട്ടികജാതി, പട്ടികവർഗ്ഗം, ഒ.ബി.സി, വനിതകൾ, ഭിന്നശേഷിക്കാർ, ന്യൂനപക്ഷം, വിമുക്ത ഭടൻമാർ എന്നീ വിഭാഗങ്ങൾക്ക 35 ശതമാനവും പൊതുവിഭാഗത്തിന് 25 ശതമാനവും സബ്സിഡി ലഭിക്കും. അപേക്ഷ www.kviconline.gov.in വഴി സമർപ്പിക്കണം.

‘എന്റെ ഗ്രാമം’ പദ്ധതിയിൽ ഗ്രാമീണ മേഖലയിൽ ആരംഭിക്കുന്ന യൂണിറ്റുകൾക്ക് 25 മുതൽ 40 ശതമാനം വരെ സബ്‌സിഡി ലഭിക്കും. ഉൽപാദന, സർവീസ് യൂണിറ്റുകൾ എന്ന ഭേദമില്ലാതെ പരമാവധി അഞ്ചു ലക്ഷം രൂപ പദ്ധതിച്ചെലവ് വരുന്ന യൂണിറ്റുകൾക്ക് അപേക്ഷിക്കാം. പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് 40 ശതമാനം, ഒ.ബി.സി, വനിത – 30, പൊതുവിഭാഗത്തിന് 25 ശതമാനം എന്നിങ്ങനെയാണ് സബ്‌സിഡി ലഭിക്കുക. അപേക്ഷ segp.kkvib.org മുഖാന്തിരം സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ 0497 2700057.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!