സ്വിഫ്റ്റ് ബസ്സുകള്‍ ഇന്ന് മുതല്‍ നിരത്തിലിറങ്ങും

Share our post

തിരുവനന്തപുരം: ദീര്‍ഘദൂര ബസുകള്‍ക്കായുള്ള പുതിയ കമ്പനിയായ കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റിന്റെ ബസ്സുകള്‍ തിങ്കളാഴ്ച മുതല്‍ നിരത്തിലിറങ്ങും. ആദ്യമായി എത്തിച്ച സ്ലീപ്പര്‍ ബസ്സുകള്‍ക്ക് യാത്രക്കാരില്‍നിന്ന് മികച്ച പ്രതികരണമാണുള്ളത്. ഞായറാഴ്ച ഉച്ചവരെയുള്ള കണക്കുകള്‍പ്രകാരം 60 ശതമാനം ടിക്കറ്റുകള്‍ ബുക്കിങ് ആയിട്ടുണ്ട്. ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് സൗജന്യ മടക്കയാത്ര ഉള്‍പ്പെടെ വന്‍ ഇളവുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. തത്കാല്‍, അഡീഷണല്‍ ടിക്കറ്റ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി.യുടെ ബുക്കിങ് വെബ്സൈറ്റായ www.online.keralartc.com-ല്‍ തന്നെയാണ് സ്വിഫ്റ്റിനുള്ള ബുക്കിങ്ങും സ്വീകരിക്കുന്നത്.

സ്വിഫ്റ്റ് ബസ്സുകള്‍ക്കെല്ലാം പ്രത്യേക പേര് നല്‍കിയിട്ടുണ്ട്. 325 കരാര്‍ ജീവനക്കാരെയാണ് സ്വിഫ്റ്റിലേക്ക് നിയമിച്ചിട്ടുള്ളത്. ഇവര്‍ക്ക് തൊപ്പിയുള്‍പ്പെടെ പ്രത്യേക യൂണിഫോം നല്‍കി. പീച്ച് കളര്‍ ഷര്‍ട്ടും, കറുത്ത പാന്റ്സും തൊപ്പിയുമാണ് വേഷം.

തിങ്കളാഴ്ച വൈകീട്ട് 5.30-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ബസ്സുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. ബെംഗളൂരുവില്‍നിന്നുള്ള മടക്കയാത്രയ്ക്ക് മന്ത്രി ആന്റണി രാജു പച്ചക്കൊടി കാണിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!