പ്രവാസി ക്ഷേമനിധി: എൻ.ആർ.കെ ഇൻഷുറൻസ് കാർഡ് സ്വീകരിക്കും

തിരുവനന്തപുരം : മറ്റു സംസ്ഥാനങ്ങളിൽ താമസിക്കുന്ന മലയാളികൾ പ്രവാസി ക്ഷേമനിധി അംഗത്വത്തിന് അപേക്ഷിക്കുമ്പോൾ റസിഡൻസ് സർട്ടിഫിക്കറ്റിനു പകരം നോർക്ക റൂട്സ് നൽകുന്ന എൻ.ആർ.കെ ഇൻഷുറൻസ് കാർഡ് ആധികാരിക രേഖയായി സ്വീകരിക്കും.
കാർഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പാണു നൽകേണ്ടതെന്നു നോർക്ക റൂട്സ് സിഇഒ അറിയിച്ചു. എൻ.ആർ.കെ ഇൻഷുറൻസ് കാർഡിന് www.norkaroots.org വെബ്സൈറ്റിലൂടെയും ക്ഷേമനിധി അംഗത്വത്തിന് www.pravasikerala.org വെബ്സൈറ്റിലൂടെയും അപേക്ഷിക്കാം.
2 വർഷമായി മറ്റു സംസ്ഥാനങ്ങളിലുള്ള മലയാളികൾക്ക് നോർക്ക റൂട്സ് തിരിച്ചറിയൽ കാർഡിന് അപേക്ഷിക്കാം. 18 മുതൽ 70 വരെയാണ് പ്രായപരിധി. അപകടം മൂലമുള്ള മരണത്തിന് 4 ലക്ഷം രൂപയും അംഗവൈകല്യങ്ങൾക്ക് 2 ലക്ഷം രൂപ വരെയും പരിരക്ഷ ലഭിക്കും.