കൂത്തുപറമ്പ് : അധികമാരും കൈവെക്കാത്ത എള്ളുകൃഷി പരീക്ഷണാടിസ്ഥാനത്തിൽ നടത്തി വിജയം കൊയ്യുകയാണ് മാങ്ങാട്ടിടം കുറുമ്പക്കലിലെ കെ. ഷീബ.
പാട്ടത്തിനെടുത്ത രണ്ടരയേക്കറിൽ 50 സെന്റ് സ്ഥലത്താണ് എള്ള് കൃഷിചെയ്തത്. തിലക് ഇനത്തിൽപ്പെട്ട വിത്താണ് ഉപയോഗിച്ചത്. മാങ്ങാട്ടിടം പഞ്ചായത്തിന്റെയും കൃഷിഭവന്റെയും പിന്തുണയുമുണ്ടായി. ബാക്കി രണ്ടേക്കറിൽ മുതിര, ഉഴുന്ന്, വൻപയർ, ചെറുപയർ എന്നിവയും കൃഷിചെയ്യുന്നുണ്ട്. മകരം, കുംഭം മാസങ്ങളിലെ രാത്രിയിലെ മഞ്ഞും പകൽസമയത്തെ ചൂടും ചേർന്ന കാലാവസ്ഥയാണ് എള്ളുകൃഷിക്ക് ഏറ്റവും അനുയോജ്യം. വിപണിയിൽ നല്ല വിലകിട്ടുന്ന ധാന്യംകൂടിയാണ് എള്ള് എന്നും ഷീബ പറയുന്നു.