ഓരോ റോഡിനുമുണ്ട് വേഗപരിധികള്‍; വഴിയറിഞ്ഞ് വാഹനമോടിച്ചില്ലെങ്കില്‍ കീശകീറും
റോഡനുസരിച്ച് വേഗപരിധി മാറിമറിയും. ഇതു തിരിച്ചറിഞ്ഞ് വാഹനമോടിച്ചില്ലെങ്കില്‍ പിഴയടച്ച് കീശകീറും. അതിവേഗമുള്‍പ്പെടെ നിരത്തിലെ ക്രമക്കേടുകള്‍ പിടികൂടാന്‍ മോട്ടോര്‍വാഹനവകുപ്പിന്റെ 675 ക്യാമറകള്‍ ഈ മാസം അവസാനം പ്രവര്‍ത്തിച്ച് തുടങ്ങുമ്പോള്‍ വേഗനിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാകും. ദേശീയ, സംസ്ഥാന പാതകള്‍ എന്നിങ്ങനെ റോഡുകളുടെ തരമനുസരിച്ചും ഓരോസ്ഥലത്തെ നിയന്ത്രണങ്ങള്‍പോലെയും വേഗപരിധി മാറും.
.jpg?$p=2636b33&w=610&q=0.6)
• നഗരം 40 കിലോമീറ്റര്‍
• സ്‌കൂള്‍ മേഖല 30 കിലോമീറ്റര്‍
• ഗാട്ട് റോഡുകള്‍ 40 കിലോമീറ്റര്‍
• മറ്റുപാതകള്‍ 60 കിലോമീറ്റര്‍
കാറുകള്‍• ഡിവൈഡറുള്ള നാലുവരി ദേശീയപാതയില്‍ 90 കിലോമീറ്റര്‍
• രണ്ടുവരിപ്പാതയില്‍ 85 കിലോമീറ്റര്‍
• സംസ്ഥാനപാതയില്‍ 80 കിലോമീറ്റര്‍
• മറ്റുപാതകളില്‍ 70 കിലോമീറ്റര്‍
• തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി നഗരങ്ങളില്‍ 50 കിലോമീറ്റര്‍
• ഗാട്ട് റോഡുകളില്‍ 45 കിലോമീറ്റര്‍
• സ്‌കൂള്‍പരിധിയില്‍ 30 കിലോമീറ്റര്‍
ബസുകള്‍• നാലുവരി ദേശീയപാത 70 കിലോമീറ്റര്‍
• ദേശീയ-സംസ്ഥാന പാതകള്‍ 65 കിലോമീറ്റര്‍
• മറ്റുറോഡുകള്‍ 60 കിലോമീറ്റര്‍
• നഗരം 40 കിലോമീറ്റര്‍
• ഗാട്ട് റോഡ് 40 കിലോമീറ്റര്‍
• സ്‌കൂള്‍മേഖല 30 കിലോമീറ്റര്‍
ഇരുചക്രവാഹനങ്ങള്‍• നാലുവരി ദേശീയപാതയില്‍ 70 കിലോമീറ്റര്‍
• ഇരുവരിയില്‍ 60 കിലോമീറ്റര്‍
• സംസ്ഥാനപാതയില്‍ 50 കിലോമീറ്റര്‍
• മറ്റുറോഡുകളില്‍ 50 കിലോമീറ്റര്‍
പിഴവരുന്ന വഴി
സംസ്ഥാനപാതയെക്കാള്‍ വീതിയുള്ള നല്ലറോഡുകളില്‍ വേഗപരിധി ലംഘിച്ചാല്‍ പിഴയടയ്‌ക്കേണ്ടിവരും. ഒരു റോഡില്‍ അനുവദിച്ചിട്ടുള്ള പരമാവധി വേഗം എല്ലായിടത്തും ലഭിക്കില്ല. അപകടമേഖലകള്‍, സ്‌കൂള്‍പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ വേഗംകുറയ്ക്കാന്‍ കളക്ടര്‍മാര്‍ക്ക് അധികാരമുണ്ട്.
ഉദാഹരണത്തിന്, എം.സി. റോഡില്‍ 80 കിലോമീറ്ററാണ് അനുവദനീയമെങ്കിലും സ്ഥിരം അപകടമേഖലകളില്‍ ഈവേഗം അനുവദിച്ചിട്ടില്ല. ഇത്തരം സ്ഥലങ്ങളില്‍ വേഗപരിധി സൂചിപ്പിച്ചുകൊണ്ട് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. നിയന്ത്രണം തീരുന്നിടത്ത് അതേക്കുറിച്ചും ബോര്‍ഡുണ്ടാകും. ഇത് തിരിച്ചറിഞ്ഞില്ലെങ്കില്‍ പിഴ ഉറപ്പ്.
