പേരാവൂർ ടൗൺ മസ്ജിദ് റമദാനിലെ ആദ്യ ജുമുഅ ദിനത്തിൽ ഭക്തി സാന്ദ്രം

പേരാവൂർ : വിശുദ്ധ റമദാനിലെ ആദ്യ വെള്ളിയാഴ്ചയിലെ ജുമുഅ ക്ക് പേരാവൂർ മസ്ജിദ് വിശ്വാസികളാൽ നിറഞ്ഞു. നേരത്തെ തന്നെ വിശ്വാസികള്‍ പള്ളികളിലെത്തിയിരുന്നു.
സമീപത്തെ എല്ലാ പള്ളികളിലും നമസ്‌കാരത്തിനെത്തിയവരുടെ നിര പള്ളിക്ക് പുറത്തേക്കും നീണ്ടു. റംസാനിലെ പകലിരവുകള്‍ പരമാവധി പുണ്യകരമാക്കണമെന്നും വിചാരണ നാളില്‍ റംസാന്‍ അനൂകൂലമായി സാക്ഷി നില്‍ക്കുന്ന വിധം റംസാനെ ഹൃദയത്തിലേറ്റണമെന്നും ഖത്വീബുമാര്‍ വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു. റംസാന്റെ വിശുദ്ധിയെ ജീവിതത്തിലേക്കാവാഹിക്കാന്‍ മനസ്സിനെ പാകപ്പെടുത്തിയാണ് വിശ്വാസികള്‍ പള്ളികളില്‍ നിന്ന് മടങ്ങിയത്. പേരാവൂർ ടൗൺ മസ്ജിദിൽ നടന്ന പ്രാർത്ഥനക്ക് ഖത്തീബ് മൂസ മൗലവിയും ചെവിടിക്കുന്ന് ജുമാ മസ്ജിദിൽ ഖത്തീബ് അസീസ് സഖാഫിയും മുരിങ്ങോടിയിൽ ഖത്തീബ് സിദ്ദിഖ് ഫൈസിയും നേതൃത്വം നൽകി.