വെള്ളർവള്ളിയിൽ ഇടിമിന്നലിൽ നാശം

പേരാവൂർ: വെള്ളർവള്ളി വായനശാലക്ക് സമീപം മടപ്പുരക്കുന്നിലെ തുയ്യത്ത് ദിനേശൻ്റെ വീട്ടിൽ ഇടിമിന്നലിൽ നാശമുണ്ടായി. വീട്ടിലെ കട്ടിൽ, റഫ്രിജറേറ്റർ, സ്വിച്ച് ബോർഡുകൾ, കട്ടില എന്നിവ കത്തി നശിച്ചു. വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. പേരാവൂർ അഗ്നി രക്ഷാ സേനയെത്തിയാണ് തീയണച്ചത്.