നിയമപരമല്ലാതെ സിനിമ ഡൗണ്‍ലോഡ് ചെയ്യുന്നുണ്ടോ? സൂക്ഷിക്കണമെന്ന് വിദഗ്ധര്‍

Share our post

ടോറന്റ് വെബ്‌സൈറ്റുകളില്‍നിന്ന് സിനിമകളും ഡോക്യുമെന്ററികളും സീരിയലുകളും മറ്റും ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ ഇനി സൂക്ഷിക്കണമെന്ന് സുരക്ഷാ വിദഗ്ധര്‍. സിനിമകളും മറ്റും ചോർത്തി അപ്‌ലോഡ് ചെയ്യുന്നതും അത്തരം ഉള്ളടക്കം നിയമപരമല്ലാത്ത വെബ്‌സൈറ്റുകളില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്നതും ഇന്ത്യയില്‍ ശിക്ഷാര്‍ഹമാണെന്ന് മാത്രമല്ല, മറ്റു പല രീതിയിലും അത് ഉപയോക്താക്കളെ ബാധിക്കുമെന്നും സൈബര്‍ സുരക്ഷാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. സിനിമകളുടെ വ്യാജപതിപ്പുകളടക്കം നിയമപരമല്ലാത്ത ഉള്ളടക്കം ഡൗണ്‍ലോഡ് ചെയ്യാന്‍ ഉപയോഗിക്കുന്ന എം.പി.4 മൂവിസ് ഇന്ത്യയിൽ നിരോധിച്ചിട്ടുണ്ടെന്ന് മാത്രമല്ല, അത് സന്ദർശിക്കുന്നത് പോലും നിയമവിരുദ്ധമാണ്.

കംപ്യൂട്ടറില്‍ വൈറസും ബാധിക്കാം; ഓര്‍ത്തിരിക്കേണ്ട കാര്യങ്ങള്‍

ബോളിവുഡ്, ഹോളിവുഡ്, കന്നഡ, തമിഴ്, മലയാളം, തെലുങ്ക് തുടങ്ങിയ ഭാഷകളിലുള്ള സിനിമകളുടെ വ്യാജ പതിപ്പുകൾ എച്ഡി ഗുണനിലവാരത്തിൽ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാമെന്നതായിരുന്നു ചെറുപ്പക്കാരെയും മറ്റും ആകർഷിച്ചിരുന്നത്. പക്ഷേ സൈറ്റിന്റെ പ്രവർത്തനങ്ങൾ കർശനമായി നിരീക്ഷിച്ച് നടപടികൾ കടുപ്പിക്കാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. അതിൽനിന്ന് സിനിമ ഡൗണ്‍ലോഡ് ചെയ്തു എന്ന് കണ്ടെത്തിയാല്‍ ആന്റി-പൈറസി ആക്ട് പ്രകാരം ശിക്ഷ ലഭിക്കും. മാത്രമല്ല നിങ്ങളുടെ കംപ്യൂട്ടറിലും മറ്റും വൈറസ് കയറാനുള്ള സാധ്യതയും ഉണ്ട്. 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!