കെ.എസ്.ആർ.ടി.സി- സ്വിഫ്റ്റ് സർവീസ് ടിക്കറ്റ് ബുക്കിങ് ഇന്ന് മുതൽ

തിരുവനന്തപുരം : സർക്കാർ പുതിയതായി രൂപീകരിച്ച കമ്പനിയായ കെ.എസ്.ആർ.ടി.സി- സ്വിഫ്റ്റിന്റെ ഉടമസ്ഥതയിൽ ഉള്ള ബസ്സുകളുടെ സർവീസുകൾ പ്രഖ്യാപിച്ചു. ഈ മാസം 11 ന് വൈകിട്ട് 5.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്യുന്നതോടെ സർവീസുകൾ ആരംഭിക്കും.
കെ.എസ്.ആർ.ടി.സി- സ്വിഫ്റ്റ് ബസ്സിന്റെ സീറ്റ് ബുക്കിങ് ഇന്ന് വൈകിട്ട് 5 മുതൽ ആരംഭിക്കും. www.online.keralartc.com എന്ന വെബ്സൈറ്റ് വഴിയും enteksrtc എന്ന മൊബൈൽ ആപ് വഴിയും ടിക്കറ്റുകൾ ലഭ്യമാകും. തത്ക്കാൽ ടിക്കറ്റുകളും, അഡിഷനൽ സർവീസ് ടിക്കറ്റുകളും ഓൺലൈൻ വഴി ലഭിക്കും.
ടിക്കറ്റ് ബുക്കിങ്ങിന് പ്രത്യേക ഓഫർ
സർക്കാർ പുതുതായി രൂപീകരിച്ച കമ്പനി കെ.എസ്.ആർ.ടി.സി- സ്വിഫ്റ്റിന്റെ ഉടമസ്ഥതയിൽ ഉള്ള ബസുകളുടെ സർവീസുകൾ പ്രഖ്യാപിച്ചതിനൊപ്പം പ്രത്യേക ഓഫറുകറുകളും പ്രഖ്യാപിച്ചു.
തിരുവനന്തപുരം – ബെംഗളൂരു റൂട്ടിൽ സ്വിഫ്റ്റ് എസി സർവീസുകളിൽ ഓൺലൈൻ മുഖേന www.online.keralartc.com എന്ന വെബ്സൈറ്റ് വഴിയും enteksrtc എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയും സീറ്റ് ബുക്ക് ചെയ്യുന്ന ആദ്യ യാത്രക്കാർക്ക് മടക്കയാത്രാ ടിക്കറ്റ് സൗജന്യമായി നൽകും. ഇത്തരത്തിൽ നൽകിയ റിട്ടേൺ ടിക്കറ്റ് അടുത്ത 3 മാസത്തിനകം ഉപയോഗിക്കാനുള്ള സൗകര്യവും ലഭിക്കും. ഇന്ന് 5 മണിക്ക് റിസർവേഷൻ ആരംഭിക്കുന്ന നാല് ഗജരാജ സ്ലീപ്പറിൽ ഓരോ യാത്രക്കാർക്കാകും ആദ്യം ഈ ആനുകൂല്യം ലഭ്യമാകുക.
∙ എ.സി സ്ലീപ്പർ സർവീസുകൾ
എറണാകുളം- ബെംഗളൂരു ( രാത്രി 8ന്, ടിക്കറ്റ് നിരക്ക്: 988 രൂപ ( 30% ഡിസ്‍കൗണ്ട്)
തിരികെ ബെംഗളൂരു – എറണാകുളം (രാത്രി 8, ടിക്കറ്റ് നിരക്ക്: 1552 രൂപ)
എറണാകുളം – ബെംഗളൂരു ( രാത്രി 9, 988 രൂപ )
തിരികെ എറണാകുളം – ബെംഗളൂരു (രാത്രി 9, 1552 രൂപ)
∙ എ.സി സെമി സ്ലീപ്പർ
പത്തനംതിട്ട – ബെംഗളൂരു ( വൈകിട്ട് 5.30ന്, കോട്ടയം- തൃശൂർ- കോയമ്പത്തൂർ- സേലം വഴി -ടിക്കറ്റ് നിരക്ക്: 1251 രൂപ)
തിരികെ ബെംഗളൂരു -പത്തനംതിട്ട (രാത്രി 7.30 ന്, 1376 രൂപ)
കോട്ടയം- ബെംഗളൂരു ( വൈകിട്ട് 5.30 , തൃശൂർ- പെരിന്തൽമണ്ണ- നിലമ്പൂർ- ഗൂഡല്ലൂർ- മൈസൂരു വഴി – ടിക്കറ്റ് നിരക്ക്: 993 രൂപ )
തിരികെ ബെംഗളൂരു – കോട്ടയം ( വൈകിട്ട് 3.45, 1093 രൂപ)