നടന് ഇന്ദ്രന്‍സിന്റെ അമ്മ അന്തരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം: നടന് ഇന്ദ്രന്‍സിന്റെ അമ്മ ഗോമതി((90) അന്തരിച്ചു. ഇന്ന് രാവിലെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം.
കുറച്ചുനാളായി സുഖമില്ലാതെ കിടപ്പിലായിരുന്നു. രണ്ട് ദിവസം മുമ്പ് ഓര്മ പൂര്‍ണമായും നഷ്ടപ്പെട്ടിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ബുധനാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സംസ്കാര ചടങ്ങുകള്‍ ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരം ശാന്തികവാടത്തില്‍ നടക്കും.