മാലൂർ : കെ.പി.ആർ. നഗറിനടുത്ത രയരോത്ത് മുത്തപ്പൻ മടപ്പുര തിരുവപ്പന ഉത്സവം ബുധനാഴ്ച തുടങ്ങും. രാത്രി ഏഴിന് മുത്തപ്പൻ വെള്ളാട്ടം, കളിക്കപ്പാട്ട്, മുതക്കലശം വരവ്. വ്യാഴാഴ്ച ഗുളികൻ തെയ്യം, രാവിലെ തിരുവപ്പന, ഉള്ളിലാൽ ഭഗവതി. ഉത്സവദിവസങ്ങളിൽ അന്നദാനം ഉണ്ടായിരിക്കും.