Connect with us

Breaking News

ഗജവീരന്മാരെ അതിവേഗം രക്ഷാകേന്ദ്രങ്ങളിൽ എത്തിക്കാൻ ആന ആംബുലൻസ്‌

Published

on

Share our post

തിരുവനന്തപുരം : അടിയന്തര ഘട്ടങ്ങളിൽ ഗജവീരന്മാരെ അതിവേഗം രക്ഷാകേന്ദ്രങ്ങളിൽ എത്തിക്കാനും വൈദ്യസഹായം ലഭ്യമാക്കാനും ആന ആംബുലൻസ്‌. കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിലാണ്‌ ആംബുലൻസ്‌ സജ്ജീകരിക്കുന്നത്‌. അവശനിലയിലാകുന്ന നാട്ടാനകൾ, പുനരധിവാസ കേന്ദ്രത്തിലുള്ളവ, കാട്ടിൽനിന്ന്‌ ലഭിക്കുന്ന കുട്ടിയാനകൾ എന്നിവയെ സുരക്ഷിതമായി എത്തിക്കാനാണ്‌ ഈ ആംബുലൻസ്‌.

സുരക്ഷിതമായി നിൽക്കാനുള്ള സംവിധാനം, കുടിവെള്ള ടാങ്ക്‌, പാപ്പാനിരിക്കാനുള്ള സൗകര്യം, ആനയുടെ ചലനങ്ങൾ ഡ്രൈവർക്ക്‌ നിരീക്ഷിക്കാനുള്ള കാമറ എന്നിവയുണ്ടാകും. വാഹനത്തിലേക്ക്‌ ആനയ്‌ക്ക്‌ എളുപ്പം കയറാൻ റാമ്പും പത്ത്‌ ടൺ ഭാരംവരെ വലിച്ചുകയറ്റാൻ കഴിയുന്ന സംവിധാനവുമുണ്ട്‌. ഇതിനൊപ്പം മെഡിക്കൽ സംഘവും മറ്റൊരു വാഹനത്തിൽ പിന്തുടരും. കോട്ടൂരിൽ രണ്ട്‌ ആംബുലൻസാണ്‌ തയ്യാറാക്കുന്നത്‌. ഇതോടെ സംസ്ഥാനത്തെ ആകെ ആന ആംബുലൻസുകളുടെ എണ്ണം നാലാകും. നേരത്തേ വയനാട്ടിൽ രണ്ടെണ്ണം ലഭ്യമാക്കിയിരുന്നു.

ഹെവി ട്രക്ക് ഷാസികൾ വാങ്ങിക്കഴിഞ്ഞതായി കോട്ടൂർ ആനപരിപാലന കേന്ദ്രം സ്‌പെഷ്യൽ ഓഫീസർ കെ ജി വർഗീസ് അറിയിച്ചു. ഷാസിയിൽ പ്രത്യേകമായി ബോഡി ചെയ്ത് ആംബുലൻസുകൾ നിർമിക്കാനുള്ള ടെൻഡറുകൾ 11 വരെ സമർപ്പിക്കാം. ആംബുലൻസ് ട്രക്കുകളുടെ നിർമാണവുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കാൻ ബുധൻ ട്രക്ക് ബോഡി നിർമാതാക്കളുടെ ഓൺലൈൻ മീറ്റീങ്‌ വനം വകുപ്പ്‌ സംഘടിപ്പിക്കും. ടെൻഡർ നടപടികളുടെ മുന്നോടിയായുള്ള പ്രീ-ബിഡ് മീറ്റിങ്ങാണിത്‌. ഗൂഗിൾ മീറ്റിൽ https://meet.google.com/zmj-asre-xaw ലിങ്ക് ഉപയോഗിച്ച് പങ്കെടുക്കാം. ഫോൺ: 9744003493


Share our post

Breaking News

ഷാരോൺ വധക്കേസിൽ ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ

Published

on

Share our post

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച് കോടതി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കാമുകൻ ഷാരോണിന് കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബർ 14 ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു.ഒക്ടോബർ 25 ന് ചികിത്സയിലിരിക്കേ ഷാരോണിന്റെ മരണം സംഭവിച്ചു. കേസിലെ ഒന്നാം പ്രതി ​ഗ്രീഷ്മയെയും മൂന്നാം പ്രതി അമ്മാവൻ നിർമലകുമാരനെയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. രണ്ടാംപ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു.കോടതിയിലെത്തിച്ച സമയം ​മുതൽ ​ഗ്രീഷ്മ കരയുകയായിരുന്നു. വിധി കേൾക്കാൻ ​ഷാരോണിന്റെ അച്ഛനും അമ്മയും സഹോദരനും കോടതിയിലെത്തിയിരുന്നു. വിധി പ്രസ്താവം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇവർ മൂവരെയും ജ‍ഡ്ജ് കോടതി മുറിയിലേക്ക് വിളിപ്പിച്ചു. 586 പേജുള്ള കോടതി വിധിയാണ് വായിച്ചത്.

 

 


Share our post
Continue Reading

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Trending

error: Content is protected !!