കോൺഗ്രസ് പേരാവൂർ ബ്ലോക്ക് നേതൃയോഗം
പേരാവൂർ: അംഗത്വ പ്രചരണത്തിന്റെ ഭാഗമായുള്ള കോൺഗ്രസ് പേരാവൂർ ബ്ലോക്ക് നേതൃയോഗം സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സുരേഷ് ചാലാറത്ത് അധ്യക്ഷത വഹിച്ചു.
ഡി.സി.സി സെക്രട്ടറിമാരായ ബൈജു വർഗീസ്, പി.സി.ജനാർദ്ദനൻ, പി.സി.രാമകൃഷ്ണൻ, സാജു തോമസ്, ജില്ലാ പഞ്ചായത്തംഗം ജൂബിലി ചാക്കോ, റോയി നമ്പുടാകം, മൈക്കിൾ.ടി.മാലത്ത്, ജോസ് നടപ്പുറം, സി.എം.മാണി എന്നിവർ സംസാരിച്ചു.
