കേരള പത്രപ്രവർത്തക അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം തലശ്ശേരിയിൽ

തലശ്ശേരി: കേരള പത്രപ്രവർത്തക അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം ജൂലായ് അവസാന വാരം തലശ്ശേരിയിൽ നടക്കും. സംഘാടക സമിതി രൂപവത്കരണ യോഗം മേയ് 22ന് നടത്താനും തലശേരിയിൽ ചേർന്ന ജില്ലാ നേതൃയോഗം തീരുമാനിച്ചു. യോഗം സംസ്ഥാന ജനറൽ സെക്രട്ടറി മധു കടുത്തുരുത്തി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി. അജയകുമാർ അധ്യക്ഷത വഹിച്ചു.
സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എൻ. ധനഞ്ജയൻ, അഭിലാഷ് പിണറായി, ജയേഷ് ചെറുപുഴ, സന്തോഷ് കൊയിറ്റി, സി. ബാബു, ജില്ലാ ജനറൽ സെക്രട്ടറി ടി.കെ. അനീഷ് എന്നിവർ സംസാരിച്ചു. ജില്ലാ തല ഐ.ഡി. കാർഡ് വിതരണവും നടത്തി. ജില്ലയിലെ വിവിധ മേഖലാ കമ്മറ്റി ഭാരവാഹികളും യോഗത്തിൽ സംബന്ധിച്ചു.