63 ദിവസം ബുള്ളറ്റിൽ സഞ്ചരിച്ച് പാനൂരിലെ ഫായിസിന്റെ ഭാരതപര്യടനം

പാനൂർ : 63 ദിവസം ബുള്ളറ്റിൽ 16916 കിലോമീറ്റർ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് നാട്ടിലെത്തിയ യുവാവിന് പ്രദേശവാസികൾ വരവേൽപ്പ് നൽകി.Faiz’s India tour of Panur for 63 days on a bullet
ചെറുപ്പറമ്പ് സ്വദേശി കാഞ്ഞോളി ഫായിസ് (24) ആണ് ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളും നേപ്പാളും സന്ദർശിച്ച് മടങ്ങിയെത്തിയത്. ജനുവരി 29-നാണ് യാത്രതിരിച്ചത്. ഏപ്രിൽ ഒന്നിന് തിരിച്ചെത്തി. അബുദാബിയിൽ ജോലിചെയ്യുന്ന ഫായിസ് ജനുവരി രണ്ടിനാണ് നാട്ടിൽ വന്നത്.
വിവിധ സംസ്കാരങ്ങളും വ്യത്യസ്തജനവിഭാഗങ്ങളും ഭൂപ്രകൃതിയും അടുത്തറിയാൻ കഴിഞ്ഞത് വലിയ അനുഭവമായെന്ന് ഫായിസ് പറഞ്ഞു. ഓരോദിവസവും യാത്ര അവസാനിക്കുന്നിടത്ത് ഹോട്ടലിൽ മുറിയെടുത്താണ് കഴിഞ്ഞിരുന്നത്.
പ്രദേശവാസികൾ നൽകിയ സ്വീകരണച്ചടങ്ങിൽ മുത്താറി ഇസ്മായിൽ അധ്യക്ഷനായി. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ പി.കെ. മുഹമ്മദലി, പഞ്ചായത്തംഗം എ.കെ. അരവിന്ദാക്ഷൻ, കെ.പി. രാജേഷ്, ടി.പി. രാമകൃഷ്ണൻ, പിലാക്കണ്ടി കുഞ്ഞമ്മദ് ഹാജി, എം.കെ. ഷഹീദ് എന്നിവർ സംസാരിച്ചു. ചുറ്റിയത് 16,916 കിലോമീറ്റർ.