പ്രഭാത സവാരിക്കിറങ്ങുന്ന സ്ത്രീകളെ കയറിപിടിക്കും, നഗ്നതാ പ്രദര്‍ശനം; യുവ എന്‍ജിനീയര്‍ പിടിയില്‍

കൊച്ചി: പനമ്പിള്ളിനഗര്‍ ഭാഗത്ത് രാവിലെ നടക്കാനിറങ്ങുന്ന സ്ത്രീകളെ നിരന്തരം ശല്യംചെയ്തിരുന്ന യുവാവ് പിടിയില്‍. ഷാഡോ പോലീസാണ് സ്ത്രീകളെ കയറിപ്പിടിക്കുകയും നഗ്‌നത പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന എന്‍ജിനീയറായ കോട്ടയം കുറവിലങ്ങാട് കുളത്തൂര്‍ സ്വദേശിയായ ചെറുകുന്നത്ത് വീട്ടില്‍ ഇമ്മാനുവലിനെ (31) പിടികൂടിയത്. മൂവാറ്റുപുഴയിലെ സ്ഥാപനത്തിലാണ് ഇയാള്‍ എന്‍ജിനീയറായി ജോലിചെയ്യുന്നത്.
സ്‌കൂട്ടറിന്റെ നമ്പര്‍ പ്ലേറ്റ് അഴിച്ചുമാറ്റി കറങ്ങിനടന്നാണ് സ്ത്രീകളെ ശല്യം ചെയ്തിരുന്നത്. പരാതി പതിവായതോടെ സിറ്റി പോലീസ് കമ്മിഷണര്‍ മഫ്തി പോലീസിനെ നിയോഗിക്കുകയായിരുന്നു. ഷാഡോ പോലീസ് രഹസ്യനിരീക്ഷണം നടത്തിയാണ് ഇമ്മാനുവലിനെ പിടികൂടിയത്.