റംസാൻ വ്രതം ഞായറാഴ്‌ച തുടങ്ങുമെന്ന് കേരള ഹിലാൽ കമ്മിറ്റി
കോഴിക്കോട്: മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിൽ റംസാൻ വ്രതാരാംഭം ഞായറാഴ്ച ആയിരിക്കുമെന്ന് കേരള ഹിലാൽ (കെ.എൻ.എം) കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ് മദനി അറിയിച്ചു.
അതേസമയം ഇന്നലെ 1 മാസപ്പിറവി ദൃശ്യമായതോടെ സൗദി അറേബ്യയിലും യു.എ.ഇയിലും ഇന്ന് റംസാൻ വ്രതം ആരംഭിച്ചു. അതേസമയം ഒമാൻ, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങൾ ഏപ്രിൽ മൂന്നിന് വ്രതം തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്.