ഐ.എച്ച്.ആർ.ഡി ടെക്‌നിക്കല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എട്ടാം ക്ലാസ് പ്രവേശനം

Share our post

എറണാകുളം : ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡവലപ്‌മെന്റിന്റെ കീഴില്‍ എറണാകുളം ജില്ലയിലെ കലൂര്‍ (0484 2347132), കപ്രാശ്ശേരി (ചെങ്ങമനാട്, 0484-2604116), മലപ്പുറം ജില്ലയില്‍ വാഴക്കാട് (0483 2725215), വട്ടംകുളം (0494 2681498), പെരിന്തല്‍മണ്ണ (04933 225086) എന്നിവിടങ്ങളിലും കോട്ടയം ജില്ലയില്‍ പുതുപ്പള്ളി (04812351485)യിലും, ഇടുക്കി ജില്ലയില്‍ പീരുമേട് (04869 233982), മുട്ടം, തൊടുപുഴ (0486 2255755) എന്നിവിടങ്ങളിലും പത്തനംതിട്ട ജില്ലയില്‍ മല്ലപ്പള്ളി (04692680574)യിലും പ്രവര്‍ത്തിക്കുന്ന ടെക്‌നിക്കല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ 2022-23 അധ്യയന വര്‍ഷത്തില്‍ എട്ടാം ക്ലാസ് പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു.

അപേക്ഷകര്‍ 2022 ജൂണ്‍ ഒന്നിന് 16 വയസ്സ് തികയാത്തവരായിരിക്കണം. ഏഴാം ക്ലാസോ തത്തുല്യ പരീക്ഷയോ പാസായവര്‍ക്കും പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷ ihrd.kerala.gov.in/ths എന്ന വെബ്‌സൈറ്റ് മുഖേന സമര്‍പ്പിക്കണം. രജിസ്‌ട്രേഷന്‍ ഫീസായി 110 രൂപ (എസ്.സി/എസ്.ടി വിദ്യാര്‍ഥികള്‍ക്ക് 55 രൂപ) അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന സ്‌കൂളിന്റെ ബാങ്ക് അക്കൗണ്ടില്‍ അടച്ച്, പണമടച്ചതിന്റെ വിശദാംശങ്ങള്‍ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്തണം. അപേക്ഷാ ഫീസ് ബന്ധപ്പെട്ട സ്‌കൂള്‍ ഓഫീസില്‍ പണമായോ, പ്രിന്‍സിപ്പലിന്റെ പേരില്‍ മാറാവുന്ന ഡി ഡി ആയോ നല്‍കാവുന്നതാണ്. പ്രോസ്‌പെക്ടസ് വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷ ഏപ്രില്‍ 18ന് വൈകിട്ട് നാല് മണിക്കകം അയക്കണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!