മലയാറ്റൂര്‍ തീര്‍ഥാടനം; സ്‌പെഷ്യല്‍ ട്രിപ്പുമായി കെ.എസ്.ആര്‍.ടി.സി

കണ്ണൂർ: ഈസ്റ്ററിനോടനുബന്ധിച്ച് മലബാറിലെ ഭക്തര്‍ക്ക് മലയാറ്റൂര്‍ തീര്‍ഥാടന യാത്ര നടത്താന്‍ അവസരമൊരുക്കി കെ.എസ്.ആർ.ടി.സികണ്ണൂര്‍ ഡിപ്പോ. വാരാന്ത്യങ്ങളിന്‍ മലയാറ്റൂര്‍ മല കയറാനായി ജില്ലയില്‍ നിന്നും കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് സ്‌പെഷ്യല്‍ ട്രിപ്പ് ഒരുക്കുന്നത്. കണ്ണൂരില്‍ നിന്നും രാവിലെ പുറപ്പെട്ട് വൈകിട്ടോടെ മല കയറാനാണ് അവസരം. യാത്രക്കാര്‍ക്ക് മുന്‍കൂട്ടി സീറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കും. ഒരാള്‍ക്ക് 900 രൂപയാണ് ടിക്കറ്റ് നിരക്ക്. ഭക്ഷണവും മറ്റു ചിലവുകളും യാത്രക്കാര്‍ വഹിക്കണം. കൂടുതല്‍ അന്വേഷണങ്ങള്‍ക്കും ബുക്കിങ്ങിനുമായി 9496131288, 8089463675.