തിരുവനന്തപുരം : ഈ മാസം 18നുശേഷം പൊതുറോഡിലോ നടപ്പാതകളിലോ കൈവരികളി ലോ മീഡിയനുകളിലോ ഒരാളുടെയും പേരോ ചിത്രമോ കാണരുതെന്നു തദ്ദേശസ്ഥാപന സെക്രട്ടറിമാർക്കു പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദേശം.പൊതുപ്രവർത്തകർ ഉൾപ്പെടെ എല്ലാവർക്കും ബാധകമാക്കണം. പാർട്ടിയുടെയോ സംഘടനയുടെയോ ബോർഡുകളും പാടില്ല....
തിരുവനന്തപുരം: കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കൻ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ...
പനമരം: കൂളിവയൽ ചെക്ക് ഡാമിൽ സുഹൃത്തുക്കളുമായി കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കൂളിവയൽ ചിറയിൽ വീട്ടിൽ സുബൈർ (36) ആണ് മരിച്ചത്. മാനന്തവാടി ഫയർഫോഴ്സ് യൂണിറ്റ് എത്തി സുബൈറിനെ ആസ്പത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല....
ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് കേരള സംസ്ഥാന യുവജന കമ്മീഷൻ യുവജനങ്ങൾക്കായി ഡിസംബർ മാസം അവസാനം കോഴിക്കോട് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. വിജയികൾക്ക് ഒന്നാം സ്ഥാനത്തിന് 15,000 രൂപയും രണ്ടാം സ്ഥാനത്തിന് 10,000 രൂപയും മൂന്നാം സ്ഥാനത്തിന്...
അസാപ് കേരളയുടെ കണ്ണൂർ പാലയാട് കമ്മ്യൂണിറ്റി സ്കിൽ പാർക്കിലെ ഫിറ്റ്നസ് ട്രെയിനർ കോഴ്സിന്റെ ഡിസംബർ ബാച്ചിലേക്ക് അപേക്ഷിക്കാം. യോഗ്യത: പ്ലസ്ടു. വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ കീഴിലുള്ള സ്പോർട്സ് ആൻഡ് ഫിറ്റ്നസ് സെക്ടർ...
പാലക്കാട്: കുടുംബസമേതമുള്ള യാത്രക്കാരെ കൂടുതലായി കെ.എസ്.ആർ.ടി.സിയിലേക്ക് ആകർഷിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍. ഇതിനായി കെ.എസ്.ആർ.ടി.സിയിൽ സുരക്ഷിതത്വത്തിനും ശുചിത്വത്തിനും മികച്ച ഭക്ഷണത്തിനും പ്രാധാന്യം നൽകുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് കെ.എസ്.ആർ.ടി.സി...
പെരിന്തൽമണ്ണ: സി.പി.എം സംസ്ഥാന കമ്മറ്റി അംഗവും നോർക്ക റൂട്ട്സ് വൈസ് ചെയർമാനുമായ പി.ശ്രീരാമകൃഷ്ണന്റെ അമ്മ പി.സീതാലക്ഷ്മി (85)അന്തരിച്ചു. സംസ്ക്കാരം വൈകീട്ട് നാലുമണിക്ക് പട്ടിക്കാട്ടെ തറവാട്ടുവളപ്പിൽ.ഭർത്താവ് പുറയത്ത് ഗോപി മാസ്റ്റർ.മറ്റു മക്കൾ : ശ്രീ പ്രകാശ്, ശ്രീകല....
പത്തനംതിട്ട: ശബരിമലയിൽ ഹൃദയാഘാതത്തെ തുടർന്ന് തീർഥാടകൻ കുഴഞ്ഞുവീണ് മരിച്ചു. തൃശൂർ ചിയ്യാരം സ്വദേശി സി. എം രാജനാണ് (68) മരിച്ചത്. മലകയറുന്നതിനിടെയാണ് അപ്പാച്ചിമേട്ടിൽ വെച്ച് കുഴഞ്ഞുവീണത്.ഉടൻ തന്നെ പമ്പ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
നിരന്തരം പുതിയ അപ്ഡേഷനുകളും ഫീച്ചറുകളും നല്കുന്ന സോഷ്യല്‍ മീഡിയ മെസേജിങ് ആപ്പാണ് വാട്സാപ്പ്. വരാനിരിക്കുന്ന അവധിക്കാലത്ത് ഏറ്റവും മികച്ച വീഡിയോ-ഓഡിയോ കോളിങ് അനുഭവം ഉറപ്പാക്കുന്നതിനായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്സാപ്പ്. വീഡിയോ കോളുകളില്‍ കൂടുതല്‍ എഫക്ടുകള്‍...
ചെന്നൈ: മുൻ കേന്ദ്രമന്ത്രി ഇ.വി.കെ.എസ്.ഇളങ്കോവൻ അന്തരിച്ചു. ചെന്നൈയിൽ രാവിലെ 10:15നായിരുന്നു അന്ത്യം.മൻമോഹൻ സിംഗ് സർക്കാരിൽ ടെക്സ്റ്റെയിൽസ് സഹമന്ത്രി ആയിരുന്ന അദ്ദേഹം തമിഴ്നാട് പിസിസി മുൻ അധ്യക്ഷനുമായിരുന്നു. നിലവിൽ ഈറോഡ് ഈസ്റ്റിലെ എംഎൽഎ ആണ്. മകൻ തിരുമകൻ...