ഉളിക്കല്: പഞ്ചായത്തിന്റെ നേതൃത്വത്തില് വയോജനങ്ങള്ക്കായി ഹാപ്പിനെസ് പാർക്ക് ഒരുങ്ങുന്നു. ഉളിക്കല്-വള്ളിത്തോട് മലയോര ഹൈവേക്ക് സമീപം കേയാപറമ്ബില് നൂറ്റാണ്ട് പഴക്കമുള്ള പൊതുകുളം നവീകരിച്ചാണ് ഇവിടം വയോജങ്ങള്ക്കായുള്ള ഹാപ്പിനെസ് പാർക്കായി മാറ്റുന്നത്. കുളത്തിനു ചുറ്റും ചെടികളും പുല്ത്തകിടികളും വച്ചുപിടിപ്പിച്ച്...
2025 ജനുവരി 1 മുതല് 30 വരെയുള്ള കാലയളവില് 99 ലക്ഷം ഇന്ത്യന് വാട്സ്ആപ്പ് അക്കൗണ്ടുകള് നിരോധിച്ചതായി റിപ്പോര്ട്ട്. വാട്സ്ആപ്പ് ഉപയോഗിച്ചുകൊണ്ടുള്ള പണം തട്ടല് ഉള്പ്പെടെയുള്ള കുറ്റകൃത്യങ്ങള് നിയന്ത്രിക്കുക, വാട്സ്ആപ്പ് പ്ലാറ്റ്ഫോമിന്റെ വിശ്വാസ്യത നിലനിര്ത്തുക, എന്നിവയുടെ...
പേരാവൂർ: സ്പോർട്സ് ഫൗണ്ടേഷൻ തലശ്ശേരി കോംട്രസ്റ്റ് കണ്ണാസ്പത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്രപരി ശോധനയും സൗജന്യ ചികിത്സയും നടത്തുന്നു. 29-ന് രാവിലെ ആറളത്തും 30-ന് രാവിലെ തൊണ്ടിയിൽ ഗുഡ് എർത്ത് ചെസ് കഫെയിലുമാണ് ക്യാമ്പ്. പരി ശോധനയിൽ...
കേരളത്തിൽ യുവാക്കൾക്കിടയിൽ ലഹരി ഉപയോഗം വർധിച്ചുവരുന്ന വാർത്തകൾ നമ്മൾ ദിനംപ്രതി കേൾക്കുന്നുണ്ടല്ലേ. എന്നാൽ കഞ്ചാവ് ഉപയോഗിക്കുന്നവരിൽ ഹൃദയാഘാതത്തിനുള്ള സാധ്യത ആറിരട്ടി കൂടുതലെന്ന് പഠനം. 50 വയസിന് താഴെയുള്ളവരിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. സ്ട്രോക്കിനുള്ള സാധ്യത...
ന്യൂഡൽഹി: ഏപ്രിൽ മുതൽ കാറുകളുടെ വില വർധിപ്പിക്കാനൊരുങ്ങി വാഹന കമ്പനികൾ. മാരുതി സുസുക്കി, മഹീന്ദ്ര, ഹ്യുണ്ടായ് തുടങ്ങിയ കമ്പനികൾ വിലവർധന പ്രഖ്യാപിച്ചു. വർധിച്ചുവരുന്ന ചെലവുകൾ കണക്കിലെടുത്താണ് വില വർധനവെന്ന് കമ്പനികൾ പറയുന്നു. എല്ലാ മോഡലുകൾക്കും നാല്...
തലശ്ശേരി: മുഴപ്പിലങ്ങാട് ബി.ജെ.പി പ്രവർത്തകൻ സൂരജ് വധക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ സി.പി.എം പ്രവർത്തകർക്ക് ശിക്ഷവിധിച്ച് കോടതി. 8 പ്രതികൾക്ക് കോടതി ജീവപര്യന്തം ശിക്ഷവിധിച്ചു. 2 മുതൽ 6 വരെ പ്രതികൾക്കും 7 മുതൽ 9 വരെ...
മാർച്ചിലെ ക്ഷേമപെൻഷൻ വ്യാഴാഴ്ച മുതൽ നൽകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഇതിന് 817 കോടി അനുവദിച്ചു. 62 ലക്ഷത്തോളം പേർക്ക് 1600 രൂപ വീതം ലഭിക്കും. ദേശീയ പെൻഷൻ പദ്ധതിയിലെ 8.46 ലക്ഷം...
തിരുവനന്തപുരം: സ്കൂൾ പ്രവൃത്തിസമയം 45 മിനുട്ട് വർധിപ്പിക്കുന്നത് പരിഗണനയിൽ. ഇതുമായി ബന്ധപ്പെട്ട് അടുത്ത അധ്യയനവർഷത്തെ അക്കാദമിക് കലണ്ടറിന് രൂപം നൽകാൻ നിയമിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ഉടൻ പുറത്തിറങ്ങും. സ്കൂൾ പ്രവൃത്തിസമയം രാവിലെ 9. 30...
തിരുവനന്തപുരം: കേരളത്തിൽ ഇന്നും വേനൽ മഴയ്ക്ക് സാധ്യത. മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും സാധ്യത ഉള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ്...
തിരുവനന്തപുരം: ഈ വർഷം എട്ടാം ക്ലാസ് വാർഷിക പരീക്ഷയിൽ 30 ശതമാനം മാർക്ക് ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് ക്ലാസ് പ്രമോഷൻ ലഭിക്കാൻ വീണ്ടും പരീക്ഷ എഴുതേണ്ടി വരും. മാർക്ക് കുറവുള്ള കുട്ടികൾക്ക് രണ്ടാഴ്ചത്തെ പഠന പിന്തുണ ഉറപ്പാക്കി...