കൊച്ചി: ആക്രി വ്യാപാരത്തിന്റെ മറവിൽ കോടികളുടെ വെട്ടിപ്പ് നടത്തിയ വ്യാപാരിയെ സംസ്ഥാന ജി.എസ്.ടി. വകുപ്പ് അറസ്റ്റ് ചെയ്തു. പാലക്കാട് ഓങ്ങല്ലൂർ പാലക്കുറിശ്ശി പുത്തൻപീടിക വീട്ടിൽ നാസറാണ് അറസ്റ്റിലായത്. ഏകദേശം 200 കോടി രൂപയുടെ ഇടപാടുകൾ നടത്തിയതിൽ...
പത്തനംതിട്ട: ശബരിമലയിൽ സ്പോട്ട് ബുക്കിംഗിന് ഇന്ന് മുതൽ നിയന്ത്രണം. ജനുവരി 15 വരെ സ്പോട്ട് ബുക്കിങ്ങുകളുടെ എണ്ണം ദിനംപ്രതി അയ്യായിരം ആയാണ് നിജപ്പെടുത്തിയത്. മകരവിളക്കിനോടനുബന്ധിച്ച് തിരക്ക് നിയന്ത്രിക്കാൻ വേണ്ടിയാണ് തീരുമാനം. ദർശനത്തിന് ശേഷം സന്നിധാനത്ത് തങ്ങുന്നതിനും...
കൽപ്പറ്റ: നടി ഹണി റോസിന്റെ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തു. വയനാടുനിന്നാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. എറണാകുളം സെൻട്രൽ പോലീസാണ് ബോബി ചെമ്മണ്ണൂരിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. സ്ത്രീകൾക്കുനേരേ അശ്ലീലപരാമർശം നടത്തുക, അത്തരം പരാമർശങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കൽ...
പേരാവൂർ: മണത്തണ ഗവ.ഹയർ സെക്കൻഡറി സ്കൂൾ 105-മത് വാർഷികാഘോഷവും യാത്രയയപ്പും വെള്ളിയാഴ്ച നടക്കും. ഉച്ചക്ക് രണ്ടിന് സാംസ്കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ.രത്നകുമാരി ഉദ്ഘാടനം ചെയ്യും. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.സുധാകരൻ അധ്യക്ഷനാവും....
കണ്ണൂര്: പഠനാവശ്യങ്ങള്ക്കുവേണ്ടി പല ആപ്പുകള്ക്കും പിറകേപോയി ഇനി ആപ്പിലാകേണ്ട. സുരക്ഷിതമായും സൗജന്യമായും എല്ലാ വിഷയവും പഠിക്കാന് സൗകര്യമൊരുക്കി സമഗ്ര പ്ലസ് കൂടെയുണ്ട്.വിദ്യാഭ്യാസരംഗത്ത് ഡിജിറ്റല് പഠനാനുഭവം ഒരുക്കുകയാണ് ലക്ഷ്യം. സംസ്ഥാസര്ക്കാരിന്റെ പൊതുവിദ്യാഭ്യാസ പുനരുജ്ജീവന മിഷന് കീഴില് കൈറ്റ്...
മോട്ടോര്വാഹന വകുപ്പ് ഓഫീസുകളില് സന്ദര്ശക വിലക്കിന് പിന്നാലെ ഡ്രൈവിങ് ലൈസന്സ് സേവനങ്ങള്ക്കുള്ള സാരഥി സോഫ്റ്റ്വെയര് തകരാറിലായത് അപേക്ഷകരെ വലയ്ക്കുന്നു. ജനുവരി ഒന്നുമുതലാണ് സന്ദര്ശക സമയം രാവിലെ 10.15 മുതല് ഉച്ചയ്ക്ക് 1.15 വരെയായി നിയന്ത്രിച്ചത്. ഇതിന്...
തിരുവനന്തപുരം: കേന്ദ്രസര്ക്കാര് സബ്സിഡികള് വിതരണം ചെയ്യുന്നു എന്ന വ്യാജേന തപാല് വകുപ്പിന്റെ പേരില് ഓണ്ലൈന് തട്ടിപ്പ് ശ്രമം. ഇന്ത്യാപോസ്റ്റിന്റെ യഥാര്ഥ വിവരങ്ങളാണെന്ന വ്യാജേന തട്ടിപ്പുകാര് പുറത്തുവിട്ട വെബ്സൈറ്റ് ലിങ്ക് വാട്സാപ്പ് അടക്കമുള്ള സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. തപാല്...
മുതിര്ന്ന പൗരന്മാര് മക്കള്ക്ക് ഉള്പ്പെടെ നല്കുന്ന ഇഷ്ടദാനങ്ങള് അവര് ആവശ്യപ്പെട്ടാല് പിന്വലിക്കാമെന്ന് സുപ്രീം കോടതി. ഇഷ്ടദാനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ ഒരു ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസുമാരായ സി.ടി.രവികുമാര്, സഞ്ജയ് കരോള് എന്നിവരുള്പ്പെട്ട ബെഞ്ചിന്റെ വിധി. മാതാപിതാക്കളുടെയും മുതിര്ന്ന...
യു.ജി.സി നെറ്റ് അഡ്മിറ്റ് കാര്ഡ് വെബ്സൈറ്റില്. ജനുവരി 9 നടക്കുന്ന നെറ്റ് പരീക്ഷയുടെ അഡ്മിറ്റ് കാര്ഡ് ugcnet.nta.ac.in ല് നിന്ന് ഡൗണ്ലോഡ് ചെയ്യാം.ആപ്ലിക്കേഷന് നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് ഉദ്യോഗാര്ഥികള്ക്ക് അഡ്മിറ്റ് കാര്ഡ് ഡൗണ്ലോഡ് ചെയ്യാന് കഴിയുന്നവിധമാണ്...
മുഴപ്പിലങ്ങാട്: സ്കൂട്ടറിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് യുവാവ് മരിച്ചു. തലശ്ശേരി ചേറ്റംകുന്ന് ‘റോസ് മഹലില് സജ്മീര് (40)ആണ് മരിച്ചത്. ഇന്നലെ രാത്രി 11. 30ഓടെ മുഴപ്പിലങ്ങാട് വെച്ചായിരുന്നു അപകടം. ഉടൻ ചാല മിംസ് ആസ്പത്രിയില് എത്തിച്ചെങ്കിലുംജീവന് രക്ഷിക്കാനായില്ല.