പേരാവൂർ: വെള്ളർവള്ളി വാർഡിൽ തുള്ളാംപൊയിൽ-പൂക്കളംകുന്ന്-വട്ടക്കര റോഡ് ഉദ്ഘാടനം പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ നിർവഹിച്ചു. വൈസ്.പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ നിഷ പ്രദീപൻ,പഞ്ചായത്തംഗങ്ങളായ കെ.വി.ശരത്,റീന മനോഹരൻ,സി.യമുന,കെ.കെ.ജോയിക്കുട്ടി,കെ.സന്തോഷ് എന്നിവർ സംസാരിച്ചു.
ഇരിട്ടി : ആറളം ഫാം പുനരധിവാസ മേഖലയിൽ വന്യജീവി ആക്രമണത്തിൽ പതിനഞ്ചോളം ആളുകൾ കൊല്ലപ്പെടുകയും ഒട്ടനവധി നാശനഷ്ടങ്ങളുമുണ്ടാകുന്ന സാഹചര്യത്തിൽ സുരക്ഷ ഉറപ്പ് വരുത്താൻ ആനമതില്‍ നിർമ്മാണം പൂർത്തിയാക്കണമെന്ന് യൂത്ത് ലീഗ് പേരാവൂർ മണ്ഡലം മണ്ഡലം കൗൺസിൽ...
പേരാവൂർ: പേരാവൂർ മേഖലയിലെ ഓട്ടോഡ്രൈവർമാർക്ക് നേത്ര പരിശോധനയും സൗജന്യ കണ്ണട വിതരണവും വെള്ളിയാഴ്ച നടക്കും.മോട്ടോർ വാഹന വകുപ്പ്,ഡിവൈൻ ഐ കെയർ,വൈസ്മെൻ ക്ലബ് പേരാവൂർ,സംയുക്ത ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ എന്നിവർ സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഉച്ചക്ക് മൂന്ന്...
ചെറുപുഴ : തേജസ്വിനിപ്പുഴയുടെ തീരത്തെ മാലിന്യക്കൂമ്പാരത്തിനു വീണ്ടും തീ പിടിച്ചു. ചെറുപുഴ കമ്പിപ്പാലത്തിനു സമീപം ഇന്നലെ ഉച്ചയ്ക്ക് 12ന് ആണു തീപിടിത്തം ഉണ്ടായത്. പ്ലാസ്റ്റിക് ഉൾപ്പെടെയുളള മാലിന്യം വലിച്ചെറിയുന്ന സ്ഥലത്താണ് തീപിടിത്തം ഉണ്ടായത്. പെരിങ്ങോം അഗ്നിരക്ഷാ...
ചെന്നൈ: കാഞ്ചീപുരത്ത് പടക്കശാലയിലുണ്ടായ സ്ഫോടനത്തില്‍ എട്ട് മരണം. അപകടത്തില്‍ 24 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് അപകടമുണ്ടായത്. അഞ്ചുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചതായാണ് വിവരം. മൂന്ന് പേര് ചെങ്കല്‍പ്പേട്ടിലെ സര്‍ക്കാര്‍ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്....
കണ്ണൂർ: കണ്ണൂർ നഗരത്തിൽ വൻ കഞ്ചാവ് വേട്ട. എക്സൈസ് നടത്തിയ പരിശോധനയിൽ അഞ്ചുകിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിയായ യുവാവ് പിടിയിലായി. ബികാസ് മല്ലിക്കാണ് (31)പിടിയിലായത്. ഹാൻഡ് ബാഗിൽ സൂക്ഷിച്ച് കഞ്ചാവ് വിൽപനക്കായി കൊണ്ടു പോകുന്നതിനിടെ പഴയ...
പാപ്പിനിശേരി: ഇരിണാവ് റെയിൽവേ ഗേറ്റ് സാങ്കേതിക തകരാർ കാരണം ഏഴു മണിക്കൂർ അടഞ്ഞുകിടന്നു. ചൊവ്വാഴ്ച രാവിലെ പൂട്ടിൽ കുടുങ്ങിയ ഗേറ്റ് സാങ്കേതിക പിഴവ് പരിഹരിച്ച് വൈകീട്ട് മൂന്നിന് മാത്രമാണ് തുറക്കാനായത്. ഇതോടെ നൂറു കണക്കിന് വാഹനങ്ങളാണ്...
കണ്ണൂർ: കേന്ദ്ര പൊതുമേഖല സ്ഥാപനമായ കക്കാട് കേനന്നൂർ സ്പിന്നിങ് ആൻഡ് വീവിങ് മിൽ അടച്ചുപൂട്ടിയിട്ട് വ്യാഴാഴ്ച മൂന്നു വർഷം തികയുന്നു. 2020 മാർച്ച് 24ന് കോവിഡിന്റെ ഭാഗമായുള്ള ലോക്ഡൗണിന്റെ ഭാഗമായി അടച്ചുപൂട്ടിയ സ്ഥാപനം ഇടക്കാലത്ത് ഒന്നരമാസം...
കണ്ണൂര്‍: പ്രായത്തിന്റെ അവശതകള്‍ മറന്ന് 63കാരിയായ പത്മിനിയമ്മ മണവാട്ടിയായി വേദിയിലെത്തി. ഒപ്പം ഒമ്പത് തോഴിമാരായ അമ്മൂമ്മമാരും. കവിളിലെ നുണക്കുഴികൾക്കും മുഖത്ത് വിരിഞ്ഞ നാണച്ചിരികൾക്കും പോയകാലത്തെ നല്ല ഓർമകൾ അയവിറക്കാനുണ്ടായിരുന്നു. മാപ്പിള ഇശല്‍ പെയ്തിറങ്ങിയ കല്യാണരാവിന്റെ നിറവിലായിരുന്നു...
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ നേരിയ വര്‍ധനവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചൊവ്വാഴ്ച 172 കേസുകളാണ് ഉണ്ടായിരുന്നത്. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കോവിഡ് കേസുകള്‍ കൂടുതല്‍. ആകെ 1026 കോവിഡ് ആക്ടീവ് കേസുകളാണുള്ളത്....